Sunday December 11, 2016
Latest Updates

യുവതിയെ മക്കളുടെ മുന്നില്‍ വച്ച് ബലാത്സംഘം ചെയ്ത ശേഷം വെടിവെച്ച് കൊന്നു

യുവതിയെ മക്കളുടെ മുന്നില്‍ വച്ച് ബലാത്സംഘം ചെയ്ത ശേഷം വെടിവെച്ച് കൊന്നു

സൗത്ത്ഗാരോ ഹില്‍സ്: മേഘാലയയില്‍ യുവതിയെ മക്കളുടെ മുന്നില്‍ വച്ച് ബലാത്സംഘം ചെയ്ത ശേഷം വെടിവെച്ച് കൊന്നു. തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നവരാണ് യുവതിയെ ബലാത്സംഘം ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. യുവതിയുടെ വീട്ടിലേക്ക് ആയുധങ്ങളുമായി ഇരച്ച് കയറിയ സംഘം ഭീഷണിപ്പെടുത്തി ബലാത്സംഘം ചെയ്യുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവിനെയും അഞ്ചു മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് യുവതിയെ ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് യുവതിയെ കസേരയില്‍ ഇരുത്തിയ ശേഷം തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആറ് തവണ വെടിയുതിര്‍ത്തതായി പോലീസ് വ്യക്തമാക്കി.

ഗാരോ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബലാത്സംഗങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മേഘാലയയില്‍ നിന്നും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Scroll To Top