Saturday December 03, 2016
Latest Updates

യുവതിയെ നിലത്തിട്ടിടിച്ച പോലിസുകാരന് 150 മണിക്കൂര്‍ ‘സാമൂഹ്യസേവനം’ ശിക്ഷ (വിഡിയോ )

യുവതിയെ നിലത്തിട്ടിടിച്ച  പോലിസുകാരന്   150 മണിക്കൂര്‍ ‘സാമൂഹ്യസേവനം’ ശിക്ഷ (വിഡിയോ )

ലണ്ടന്‍: മോഷ്ടാവ് എന്ന സംശയത്തെ തുടര്‍ന്ന് സ്ത്രീയെ കയ്യേറ്റം ചെയ്ത പോലീസുകാരന് സാമൂഹ്യസേവനം ശിക്ഷ. സാറാ റീഡ് എന്ന 30 കാരിയുടെ തലയ്ക്ക് ഇടിക്കുകയും അവരെ താഴെയിട്ട് വീണ്ടും മര്‍ദ്ദിക്കുകയും ചെയ്ത ജെയിംസ് കിഡി എന്ന 45 കാരന്‍
പോലിസുകാരനാണ് ശിക്ഷ ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളായിരുന്നു കേസില്‍ നിര്‍ണ്ണായക തെളിവായി മാറിയത്.

യാതൊരു പ്രകോപനവും കൂടാതെയാണ് പോലീസുകാരന്‍ യുവതിക്ക് മേല്‍ കൈപ്രയോഗം നടത്തിയതെന്നും സ്വന്തം സത്യസന്ധതയെയും ചെയ്യാന്‍ പോകുന്ന കാര്യത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതവും അവഗണിച്ചാണ് ഇത് ചെയ്തതെന്നും ശിക്ഷ വിധിക്കവേ ജില്ലാ ജഡ്ജി എലിസബത്ത് റോസ്‌കോ പറഞ്ഞു. ഒരു പോലീസ് ഓഫീസറില്‍ നിന്നും ഉണ്ടാകേണ്ട മര്യാദയോ മാന്യതയോ കിഡ്ഡി പാലിച്ചില്ലെന്നും സെന്‍ട്രല്‍ ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന വിചാരണയില്‍ വ്യക്തമാക്കി.

2012 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണത്തെ തുടര്‍ന്ന് റീഡിനെ റീജന്റ് സ്ട്രീറ്റിലുള്ള യൂണിക്‌ളോ ക്‌ളോത്തിംഗ് സ്‌റ്റോറിലെ സുരക്ഷാ ഗാര്‍ഡുകള്‍ പിടിച്ചു വെയ്ക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. അതേസമയം എയ്ഡ്‌സ് രോഗിയായ റീഡ് തന്നെ മാന്തുകയും കടിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇടിച്ചതെന്നാണ് കിഡ്ഡി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കേസില്‍ സിസിടിവി പരിശോധന നടത്തിയ കോടതി കിഡി പറഞ്ഞത് കളവാണെന്ന് കണ്ടെത്തുകയായിരുന്നു.
)
ഒരു കസേരയിലേക്ക് യുവതിയെ തള്ളിയിടുകയും അവിടെ നിന്നും വലിച്ച് പൊക്കിയ ശേഷം മുഖത്ത് ഇടിക്കുകയും തറയിലേക്ക് വലിച്ചിടുകയും ചെയ്യുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. 150 മണിക്കൂര്‍ സാമൂഹ്യസേവനത്തിനാണ് കിഡിയെ ജഡ്ജി റോസ്‌കോ ശിക്ഷിച്ചത്. റീഡ് മയക്കുമരുന്നിന് അടിമയാണെന്നും പോലീസുകാരന്‍ എത്തുമ്പോള്‍ ഇവര്‍ അക്രമാസക്തയായി നില്‍ക്കുകയായിരുന്നെന്നും ദക്‌സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ മോഷണം നടത്തിയ ശേഷം ആള്‍ക്കാരെ അക്രമിക്കാറുണ്ടെന്നും കോടതിയില്‍ സാക്ഷികള്‍ മൊഴി നല്‍കി.

കുറ്റക്കാരനെന്ന് കണ്ടെത്തിയ കിഡി കോടതിച്ചെലവായി 500 പൗണ്ട് നല്‍കാനും 60 പൗണ്ട് സര്‍ച്ചാര്‍ജ്ജായി ഇരയ്ക്ക് നല്‍കാനും കോടതിവിധിച്ചു.

Scroll To Top