Saturday December 03, 2016
Latest Updates

യുവതിക്ക് ഗര്‍ഭഛിദ്രം നിഷേധിച്ച് കുട്ടിയെ സിസേറിയനിലൂടെ പുറത്ത് എടുത്തു,മനുഷ്യ ജീവന്റെ വില അമൂല്യമെന്ന് ഐറിഷ് ഡോക്ടര്‍മാര്‍

യുവതിക്ക് ഗര്‍ഭഛിദ്രം നിഷേധിച്ച് കുട്ടിയെ സിസേറിയനിലൂടെ പുറത്ത് എടുത്തു,മനുഷ്യ ജീവന്റെ വില അമൂല്യമെന്ന് ഐറിഷ് ഡോക്ടര്‍മാര്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പുതിയ അബോര്‍ഷന്‍ നിയമത്തിന് പഴുതുകളുണ്ടാക്കി ഗര്‍ഭ ചിദ്രം നടത്താനൊരുങ്ങിയ യുവതിയ്ക്ക് ഡോക്റ്റര്‍മാര്‍ അനുമതി നിഷേധിച്ചു.യുവതിക്ക് ഗര്‍ഭഛിദ്രം നിഷേധിച്ച ഡോക്ടര്‍മാര്‍ അതേസമയം സിസേറിയനിലൂടെ കുട്ടിയെ പുറത്ത് എടുത്തു. അമ്മയുടെ ജീവന് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കാമെന്ന പുതിയ നിയമ പ്രകാരമാണ് ഈ യുവതി ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയത്. എന്നാല്‍ യുവതിയുടെ അപേക്ഷ പരിശോധിച്ച ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനം എടുത്തു.

യുവതിയുടെ ആരോഗ്യനില പരിശോധിച്ച ഡോക്ടര്‍മാര്‍ യുവതിക്കോ ഗര്‍ഭസ്ഥ ശിശുവിനോ ജീവന് ഭീഷണി ഇല്ലെന്ന് കണ്ടെത്തി ഇതേ തുടര്‍ന്നാണ് ഗര്‍ഭഛിദ്രം നല്‍കേണ്ടതില്ലെന്ന് തീരുമാനം എടുത്തത്. തുടര്‍ന്ന് സിസേറിയനിലൂടെ കുട്ടിയെ പുറത്ത് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ എച്ച്എസ്ഇ അധികൃതര്‍ തയ്യാറായില്ല. ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ യുവതിയുടെ പേരോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്താനാകില്ലെന്നും എച്ച്എസ്ഇ അധികൃതര്‍ പറഞ്ഞു. 

ഗര്‍ഭഛിദ്രം നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി സവിത ഹാലപ്പനവര്‍ മരിച്ച സംഭവം വിവാദമായതോടെയാണ് അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്ര നിയമം ഭേദഗതി ചെയ്തത്. അമ്മയുടെയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ ജീവന് ഭീഷണിയായ സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം അനുവദിക്കാം എന്നാണു പുതിയ നിയമം. ഈ വര്‍ഷം ജനുവരി 1 മുതലാണ് പുതിയ നിയമം നിലവില്‍ വന്നത്. 

അത്യപൂര്‍വമായ സാഹചര്യങ്ങളില്‍ അല്ലാതെ ഗര്‍ഭചിദ്രം അനുവദിക്കാനാവില്ലയെന്ന അയര്‍ലണ്ടിലെ സര്‍ക്കാരിന്റെ നിലപാടിന്റെ ചുവടു പിടിച്ചാണ് ഡോക്റ്റര്‍മാര്‍ നടപടിയെടുത്തത്.ചെറിയ കാരണങ്ങള്‍ക്ക് പോലും ഗര്‍ഭചിദ്രം ആവാമെന്ന് വാദിക്കുന്നവര്‍ക്ക് ഡോക്റ്റര്‍മാരുടെ നടപടി മുന്നറിയിപ്പായി. 

Scroll To Top