Monday December 05, 2016
Latest Updates

യുവതികള്‍ക്കൊപ്പമുള്ള നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തി പ്രവാസി മലയാളിയില്‍ നിന്ന് പണംതട്ടി

യുവതികള്‍ക്കൊപ്പമുള്ള നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തി പ്രവാസി മലയാളിയില്‍ നിന്ന് പണംതട്ടി

കാസര്‍ഗോഡ്: യുവതിക്കൊപ്പം നിര്‍ത്തി നഗ്‌നചിത്രം പകര്‍ത്തി പ്രവാസി മലയാളിയില്‍ നിന്ന് പണം തട്ടി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന കാസര്‍ഗോഡ് കാഞ്ഞങ്ങാട് ചിത്താരിവളപ്പില്‍ സ്വദേശിയുടെ കയ്യില്‍ നിന്നാണ് പണം തട്ടിയെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് പള്ളിക്കര സ്വദേശികളായ അബ്ദുള്‍ റഹ്മാന്‍, ഫര്‍ഷാദ് എന്നിവരെ അറസ്റ്റ് ചെയ്തു. സംഭവം പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: മിസ്ഡ്‌കോളില്‍ പരിചയപ്പെട്ട രണ്ട് യുവതികള്‍ക്കൊപ്പം കാസര്‍കോട് ആസാദ്‌നഗറിലെ ഒരുവീട്ടില്‍ എത്തിയ ഗള്‍ഫുകാരന്റെയും യുവതികളുടെയും ചിത്രങ്ങള്‍ വീട്ടില്‍ ഒളിച്ചിരുന്ന തട്ടിപ്പ് സംഘം പകര്‍ത്തുകയായിരുന്നു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തടിപ്പ് സംഘമാണ് ചിത്രം പകര്‍ത്തിയത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാളില്‍ നിന്ന് പണം തട്ടുകയായിരുന്നു. മിസ്ഡ് കോളിലൂടെ ഇയാള്‍ പരിചയപ്പെട്ട യുവതികളും തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് സംശയിക്കുന്നു. 30 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത്. അത്രയും തുക ഇല്ലെന്ന്  അറിയിച്ചപ്പോള്‍. രാത്രി ഒമ്പതുമണിക്ക് മുമ്പായി ഏഴു ലക്ഷം രൂപ നല്കണമെന്ന് ആവശ്യപപെട്ടു.

തുടര്‍ന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന 17,000 രൂപയും വാച്ചും 50,000 രൂപ വിലവരുന്ന മൊബൈലും സംഘം ഭീഷണിപ്പെടുത്തി വാങ്ങി. തുടര്‍ന്ന് ഗള്‍ഫുകാരന്‍ പോലീസില്‍ വിവരം അറിയിച്ചത് അനുസരിച്ച് കാസര്‍ഗോഡ് നഗരത്തില്‍ നടത്തിയ തെരച്ചിലില്‍ തട്ടിപ്പ് സംഘം കുടുങ്ങുകയായിരുന്നു. തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുസ്ത്രീകളടക്കം ഏഴുപേരെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

Scroll To Top