Wednesday December 07, 2016
Latest Updates

യുവതാരം പ്രിഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്നു

യുവതാരം പ്രിഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്നു

യുവതാരം പ്രിഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന പിക്കറ്റ് 43 എന്ന ചിത്രത്തിലൂടെയാണ് പ്രിഥ്വി സൂപ്പര്‍ താരം മോഹന്‍ലാലുമായി ഒന്നിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ പിന്നീട് പ്രിഥ്വിയെ നായകനാക്കുകയായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഭാഗങ്ങള്‍ ഈ മാസം ചിത്രീകരിക്കും.

കാശ്മീരിലെ മഞ്ഞുമലയില്‍ ഒറ്റപ്പെട്ടു പോകുന്ന ഒരു സൈനികന്റെ വേഷമാണ് പ്രിഥ്വിരാജ് അഭിനയിക്കുന്നത്. ഒരു നായയും ഒരു റേഡിയോ സെറ്റും മാത്രമാണ് ഈ സൈനികന് കൂട്ടായുള്ളത്. സമാനമായ അവസ്ഥയില്‍ അതിര്‍ത്തി അപ്പുറത്ത് ഒരു പാകിസ്ഥാനി സൈനികനുമുണ്ട്. ഇവര്‍ തമ്മില്‍ ഉടലെടുക്കുന്ന സൌഹൃദമാണ് ചിത്രത്തിന്റെ പ്രമേയം.

Scroll To Top