Tuesday December 06, 2016
Latest Updates

യുപിസി അയര്‍ലണ്ട് വിര്‍ജിന്‍ മീഡിയയില്‍ ലയിക്കാനൊരുങ്ങുന്നു

യുപിസി അയര്‍ലണ്ട് വിര്‍ജിന്‍ മീഡിയയില്‍ ലയിക്കാനൊരുങ്ങുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ യുപിസി അയര്‍ലണ്ട് ബ്രിട്ടീഷ് കമ്പനിയായ വിര്‍ജിന്‍ മീഡിയയില്‍ ലയിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ധാരണ ആയതായി യുപിസി ജീവനക്കാര്‍ക്ക് കമ്പനി അയച്ച ഇമെയില്‍ സൂചിപ്പിക്കുന്നു. ലയനത്തിന്റെ ഭാഗമായി യുപിസി എംഡി മാഗ്‌നസ് വിര്‍ജിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാകും.വിര്‍ജിന്‍ ഉടമയും ന്യൂസ് ഇന്റര്‍നാഷണല്‍ മുന്‍ എക്‌സിക്യൂട്ടീവുമായ ടോം മോക്ക്രിഡ്ജ് ആയിരിക്കും മാഗ്‌നസിന്റെ റിപ്പോര്‍ട്ടിംഗ് അതോറിറ്റി. 

യോജിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇരു കമ്പനികളും പ്രാദേശികമായി സഹകരണം വര്‍ധിപ്പിക്കും.കഴിഞ്ഞ ഫെബ്രുവരിയില്‍ ലിബര്‍ട്ടി കമ്പനി വിര്‍ജിനില്‍ 18.8 ബില്യന്‍ യൂറോയുടെ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു.ഇരു കമ്പനികളും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ യുപിസിയുടെ നിയന്ത്രണാധികാരവും ലിബര്‍ട്ടിക്കായിരിക്കും.യുപിസിയുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവായ ഡാന സ്‌ട്രോങ്ങ് ആണ് ഇപ്പോള്‍ വിര്‍ജിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ .യുപിസിയില്‍ പ്രധാന സ്ഥാനം വഹിച്ചിരുന്ന റോബര്‍ട്ട് ഡാന്‍ വിര്‍ജിന്‍ മീഡിയയുടെ ചീഫ് ഫിനാന്‍സ് ഓഫീസറായും പ്രവര്‍ത്തിക്കുന്നു.

Scroll To Top