Saturday December 03, 2016
Latest Updates

യുദ്ധത്തിനെതിരായ സമരം: ജയിലിലായ മാര്‍ഗരീറ്റ നിരാഹാരം തുടങ്ങി

യുദ്ധത്തിനെതിരായ സമരം: ജയിലിലായ മാര്‍ഗരീറ്റ നിരാഹാരം തുടങ്ങി

ലിമറിക്ക് : യുദ്ധത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി ഷാനന്‍ എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ അതിക്രമിച്ച് കടന്നതിന് അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തക മാര്‍ഗരീറ്റ ഡി ആഴ്‌സി ജയിലില്‍ നിരാഹാരം തുടങ്ങി. ലിമെറിക്കിലെ ജയിലിലാണ് മാര്‍ഗരീറ്റയെ പാര്‍പ്പിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ ഇരകളായ ജനതയോട് അനുഭവം പ്രകടിപ്പിക്കാനാണ് താന്‍ നിരാഹാരം അനുഷ്ടിക്കുന്നതെന്ന് 80 വയസുകാരിയായ മാര്‍ഗരീറ്റ തന്നെ ജയിലില്‍ സന്ദര്‍ശിച്ച ഷാനന്‍ വാച്ച് പ്രവര്‍ത്തകരോട് പറഞ്ഞു.

പ്രത്യേകിച്ച് ഇപ്പോള്‍ ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരോട് താന്‍ അനുഭാവം പ്രകടിപ്പിക്കുന്നതായി മാര്‍ഗരീറ്റ പറഞ്ഞു.

അതേസമയം മാരഗരീറ്റയുടെ നിരാഹാരം സമരമല്ലെന്ന് ഷാനന്‍ വാച്ച് ക്യാംപെയ്‌നര്‍ ജോണ്‍ ലനോന്‍ പറഞ്ഞു. ചൊവ്വാഴ്ച നിരാഹാരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജോണ്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മാര്‍ഗരീറ്റയും സഹപ്രവര്‍ത്തകനും ഷാനന്‍ എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ അതിക്രമിച്ച് കടന്നത്. ഈ കേസില്‍ നൂറു യൂറോ പിഴ ഈടാക്കിയ കോടതി രണ്ടാഴ്ചത്തെ തടവ് ശിക്ഷ ഇളവ് ചെയ്തു നല്‍കിയിരുന്നു. എന്നാല്‍ ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്ന ബോണ്ട് ഒപ്പിട്ട് നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് മാര്‍ഗരീറ്റയെ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവായത്. അമേരിക്കന്‍ സൈന്യത്തിന്റെ ഷാനന്‍ വിമാനത്താവളത്തിലൂടെയുള്ള നീക്കത്തിനെതിരെയാണ് മാര്‍ഗരീറ്റയുടെ പ്രതിഷേധം. ഇതിലൂടെ അമേരിക്കയുടെ യുദ്ധക്കൊതിയില്‍ അയര്‍ലണ്ടും
പങ്കാളിയാകുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

Scroll To Top