Sunday December 04, 2016
Latest Updates

യുദ്ധകാഹളം മുഴക്കി പാക്കിസ്ഥാന്‍; പാക്ക് വെടിവയ്പ്പില്‍ 5 പേര്‍ മരിച്ചു

യുദ്ധകാഹളം മുഴക്കി പാക്കിസ്ഥാന്‍; പാക്ക് വെടിവയ്പ്പില്‍ 5 പേര്‍ മരിച്ചു

ശ്രീനഗര്‍: വീണ്ടും യുദ്ധത്തിന് കാഹളം മുഴക്കി ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്പ്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ വെടിവയ്പ്പില്‍ അഞ്ചു ഗ്രാമീണര്‍ മരിച്ചു. ജമ്മുവിലെ അര്‍ണിയ സെക്ടറിലാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് മരിച്ചത്. 30 ഓളം പേര്‍ക്ക് പരുക്കേറ്റു.

കഴിഞ്ഞ ദിവസം ഉണ്ടായ വെടിവയ്പ്പില്‍ പതിനാറുകാരിയായ പെണ്‍കുട്ടി മരിച്ചിരുന്നു. പ്രകോപനമില്ലാതെയാണ് പാക്കിസ്ഥാന്‍ വെടിവയ്പ്പ് തുടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി പാക്കിസ്ഥാന്‍ ഏകപക്ഷീയമായി വെടി ഉതിര്‍ക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ഇന്ത്യയും ശക്തമായി തിരിച്ചടിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനിടെ ആറ് തവണ പാക്കിസ്ഥാന്‍ ഏകപക്ഷീയമായി വെടി ഉതിര്‍ത്തു. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പ്രകോപനം യുദ്ധത്തിലേക്ക് നയിക്കുമോ എന്നാണു രാജ്യം ഉറ്റുനോക്കുന്നത്.

പാക്ക് സൈന്യം ഏകപക്ഷീയമായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടും ഇന്ത്യ പാക്കിസ്ഥാന്റെ ക്ഷമ പരീക്ഷിക്കരുതെന്നു ഇന്നലെ മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് പ്രസ്താവിച്ചത് മനപൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണെന്നാണ് സൂചന. അതിനിടെ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളെ സൈന്യം വാദിച്ചു. മൂന്ന് തീവ്രവാദികളെയാണ് വധിച്ചത്. ഇവര്‍ ലഷ്‌ക്കറെ തോയിബ തീവ്രവാദികളാണെന്ന് സൈന്യം അറിയിച്ചു. ഇവരില്‍ നിന്ന് എകെ 47 തോക്കുകളും പിടിച്ചെടുത്തു.

Scroll To Top