Wednesday December 07, 2016
Latest Updates

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഹൈക്കമാന്‍ഡ് വക 40 കോടി രൂപ; തോറ്റാലും പോക്കറ്റ് നിറയുമെന്ന ആശ്വാസത്തില്‍ നേതാക്കള്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഹൈക്കമാന്‍ഡ് വക 40 കോടി രൂപ; തോറ്റാലും പോക്കറ്റ് നിറയുമെന്ന ആശ്വാസത്തില്‍ നേതാക്കള്‍

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്തേക്ക് ഒഴുകുന്നത് കോടികള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് 2 മുതല്‍ 2.5 കോടി വരെയും. ഘടകകക്ഷി സ്ഥാനാര്‍ത്ഥികള്‍ക്ക് 1.25 കോടി രൂപയുമാണ് എഐസിസി നേതൃത്വം നല്കുന്നത്. ഇതിന് പുറമേ കെപിസിസിയും എഐസിസിയും ഓരോ സ്ഥാനാര്‍ത്ഥിക്കും വന്‍ തുക ഫണ്ട് നല്‍കുന്നുണ്ട്.

2009 ലെ തെരഞ്ഞെടുപ്പില്‍ 1.25 കോടി രൂപയായിരുന്നു ഹൈക്കമാന്‍ഡ് ഓരോ സ്ഥാനാര്‍ത്ഥിക്കും നല്കിയിരുന്നത്. കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രന് വേണ്ടി പണം കൊണ്ടുവന്ന പെട്ടിയില്‍ നിന്ന് 50 ലക്ഷം രൂപ കാണാതായത് വലിയ വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങളില്‍ ഒന്നായാണ് ഹൈക്കമാന്‍ഡ് കേരളത്തെ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കയ്യയച്ച് സഹായം ചെയ്യുന്നതില്‍ ഹൈക്കമാന്‍ഡ് നേതൃത്വത്തിനു വൈമനസ്യമില്ല.

പരമാവധി 75 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നിശ്ചിത പരിധി കവിഞ്ഞുള്ള തുക നേതാക്കളുടെ പോക്കറ്റില്‍ പോകുമെന്ന് ഉറപ്പാണ്. സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികള്‍ക്കായി വന്ന പണം ഇന്നലെ മുതല്‍ വിതരണം ചെയ്തു തുടങ്ങി. കെ.പി.സി.സി. പ്രചാരണസമിതി ചെയര്‍മാന്‍ സി.വി.പത്മരാജന്റെ മേല്‍നോട്ടത്തിലാണ് ഓരോ സ്ഥാനാര്‍ത്ഥിക്കും അനുവദിച്ചിരിക്കുന്ന തുക കൈമാറുന്നത്.

കഴിഞ്ഞ തവണ സംഭവിച്ചതു പോലെ കൊണ്ടുവരുന്ന തുകയില്‍ പാതി വഴിയില്‍ വച്ച് ആവിയായി പോകാതിരിക്കാനാണ് മുതിര്‍ന്ന നേതാവിനെ ഈ ഉത്തരവാദിത്വം നേരിട്ട് എല്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ കൂടാതെ ബിജെപി ഉള്‍പ്പെടെയുള്ള പ്രമുഖ ദേശീയ പാര്‍ട്ടികളുടെ എല്ലാം സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ പണം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റില്‍ പോലും മത്സരിക്കാന്‍ നേതാക്കള്‍ ഇടി കൂടുന്നത് ഈ പണം മോഹിച്ച്ചിട്ടാണെന്നാണ് അണിയറ സംസാരം. തോറ്റാലെന്താ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പോക്കറ്റ് നിറയുമെന്ന് ചുരുക്കം.

Scroll To Top