Thursday December 08, 2016
Latest Updates

യുഡിഎഫില്‍ അപ്രതീക്ഷിത ട്വിസ്റ്റ് ; കേരളാകോണ്‍ഗ്രസിന് ഇടുക്കി ലഭിച്ചേക്കും

യുഡിഎഫില്‍ അപ്രതീക്ഷിത ട്വിസ്റ്റ് ; കേരളാകോണ്‍ഗ്രസിന് ഇടുക്കി ലഭിച്ചേക്കും

തിരുവനന്തപുരം: രണ്ട് എംഎല്‍എമാരുള്ള ആര്‍എസ്പിയെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ കസ്തൂരിരംഗന്‍ വിഷയത്തില്‍ രാജിഭീഷണി മുഴക്കിയിരിക്കുന്ന കേരളാകോണ്‍ഗ്രസിന്‍െ്‌റ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു. പുതിയ വിജ്ഞാപനം വന്നില്ലെങ്കില്‍ രാജിയെന്ന് പറഞ്ഞ് യുഡിഎഫ് മന്ത്രിസഭയെ പേടിപ്പിച്ചിരുന്ന കേരളാകോണ്‍ഗ്രസ് അക്കാര്യത്തില്‍ മൃദുസമീപനം കൈക്കൊള്ളാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ്.

കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം ഇലക്ഷന്‍ കമ്മീഷന്‍ തടഞ്ഞതാണ്തിരിച്ചടിയായത്. തിങ്കളാഴ്ച കൂടി നോക്കാമെന്ന നിലയിലായി ഇതോടെ
മാണിവിഭാഗം.തിങ്കളാഴ്ച്ച വിജ്ഞാപനം വന്നില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്നും രാജിവെയ്ക്കണമെന്ന നിലപാട് ഒരു വിഭാഗം ഇപ്പോഴും തുടരുന്നുണ്ട്.പിജെ ജോസഫിന്‍െ്‌റ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മാണി,വിഷയത്തില്‍ ത്രിശങ്കുവിലേക്ക് കയറി നിന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോസഫ് വിഭാഗം വിട്ടുപോയാലും സര്‍ക്കാര്‍ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്.

രണ്ട് ആര്‍എസ്പി എംഎല്‍എമാര്‍ കൂടി യു.ഡി.എഫില്‍ എത്തുന്നതോടെ അംഗബലം 73 ല്‍ നിന്ന് 75 ആയി ഉയരും. തിരഞ്ഞെടുപ്പ്ഫലം വന്നപ്പോള്‍ 72 ആയിരുന്നു യു.ഡി.എഫിന്റെ അംഗസംഖ്യ. ശെല്‍വരാജ് വന്നതോടെ അത് 73 ആയി.കേവലഭൂരിപക്ഷത്തിന് വേണ്ടത് 71 സീറ്റാണ്.

അംഗസംഖ്യ 75 ആകുന്നതോടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗം ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാനാകും.

ജോസഫ് ഗ്രൂപ്പിലെ മൂന്ന് എം.എല്‍.എമാര്‍ രാജിവെച്ചാലും ഭൂരിപക്ഷം നഷ്ടമാകില്ല.ഗണേഷ്‌കുമാര്‍ രാജിവെയ്ക്കുമെന്ന ബാലകൃഷ്ണ പിള്ളയുടെ ഭീഷണിയും ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ രാജിഭീഷണിയും അവഗണിക്കാനും കര്‍ശന നിലപാട് സ്വീകരിക്കാനും സാധിക്കും.

അതേസമയം മാണി വിഭാഗത്തെ വിടാന്‍ യുഡിഎഫ് ഒരുക്കമല്ലെന്ന സൂചനയാണ് കിട്ടുന്നത്. ഇടുക്കി വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഇന്നലെ പി പി തങ്കച്ചനും വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇടുക്കി സീറ്റ് കിട്ടിയാല്‍ കേരളാ കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടെക്കും.കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ ഇടുക്കിയ്ക്ക് വേണ്ടി ഇപ്പോഴും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.കര്‍ഷകരുടെ പിന്തുണ കേരളാ കോണ്‍ഗ്രസിനാണെന്നും ,കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരായാലും എതിര്‍പ്പ് നേരിടേണ്ടി വരുമെന്നുമാണ് കോതമംഗലം ,ഇടുക്കി രൂപതകള്‍ നല്‍കുന്ന സൂചന.

Scroll To Top