Saturday December 10, 2016
Latest Updates

യുകെയില്‍ അയര്‍ലണ്ടുകാരെ പിന്തള്ളി ഇന്ത്യക്കാര്‍ ഒന്നാമതെത്തി

യുകെയില്‍ അയര്‍ലണ്ടുകാരെ പിന്തള്ളി ഇന്ത്യക്കാര്‍ ഒന്നാമതെത്തി

ഡബ്ലിന്‍ : യുകെയില്‍ താമസക്കാരായ വിദേശ വംശജരുടെ കണക്കില്‍ ,ഐറിഷുകാരെ പിന്തള്ളി ഇന്ത്യാക്കാര്‍ ഒന്നാമതെത്തി.യൂ കെ യില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഇന്ത്യന്‍ പ്രവാസികളാണെന്ന് പുതിയ കണക്കുകള്‍. 1951 മുതലുള്ള കണക്കുകള്‍ വച്ചുനോക്കുമ്പോള്‍ ആദ്യമായാണ് ഐറിഷുകാരെ പിന്തള്ളി ഇന്ത്യ യുകെയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ സെന്‍സസ് പ്രകാരമുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

ചരിത്രപരമായും ഭൂമിശാസ്ത്ര പരമായുമുള്ള അടുപ്പംകാരണം തന്നെ യുകെയില്‍ വീടുവച്ച് താമസിക്കുന്ന കുടിയേറ്റക്കാരില്‍ ഏറ്റവുംകൂടുതല്‍പ്പേരും അയര്‍ലണ്ടില്‍ നിന്നും ഉള്ളവരമായിരുന്നു. 1951ലെ കണക്കുകള്‍ പ്രകാരം അയര്‍ലണ്ട് ഒന്നാംസ്ഥാനത്തും പോളണ്ട് രണ്ടാം സ്ഥാനത്തും തുടരുകയായിരുന്നു. എന്നാല്‍ 1961ലെ കണക്കെടുപ്പില്‍ പോളണ്ടിനെ പിന്തള്ളിക്കൊണ്ട് ഇന്ത്യ രണ്ടാം സ്ഥാനത്ത് നിലയുറപ്പിക്കുകയാണ് ചെയ്തത്.
2011ലെ സെന്‍സസ് കണക്കുകള്‍ പുറത്തുവന്നതോടെ അയര്‍ലണ്ട് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ഇന്ത്യ ഒന്നാമതെത്തുകയും ചെയ്തിരിക്കുകയാണ്. 694,000ത്തോളം ഇന്ത്യന്‍ വംശജരാണ് ഇപ്പോള്‍ യുകെയില്‍ വീടെടുത്ത് താമസിക്കുന്നത്.

ഇംഗ്ലണ്ടിലും വെയില്‍സിലും താമസിക്കുന്ന കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ ആളുകളും ഇന്ത്യക്കാരാണെന്നാണ് ഒഎന്‍എസ് വ്യക്തമാക്കുന്നത്. 1961മുതല്‍ 1971 വരെയുള്ള കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ യുകെയിലേക്ക് വന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.ആ കാലയളവിലാണ് 157,00ത്തോളം മാത്രം ഉണ്ടായിരുന്ന ജനസംഖ്യ 313,000ആയി മാറിയത്. 1971ല്‍ 10ശതമാനം വര്‍ദ്ധനവാണ് ഇതില്‍ നിന്നും ഉണ്ടായത്.
1951ല്‍ 1.9ലക്ഷത്തോളം കുടിയേറ്റക്കാരാണ് യുകെയിലും വെയില്‍സിും ഉണ്ടായിരുന്നത്. 2011ലെ കണക്കനുസരിച്ച് 7.5ലക്ഷത്തോളം കുടിയേറ്റക്കാര്‍ ഇവിടങ്ങളില്‍ താമസിക്കുന്നതായാണ് തെളിഞ്ഞിരിക്കുന്നത്.
പ്രവാസ ജീവിതത്തിനും മറ്റുമായി മറ്റുരാജ്യക്കാര്‍ യുകെയെ സമീപിക്കുന്നതിന്റെ കാരണങ്ങള്‍ പലതാണ്. തൊഴില്‍ സാധ്യതകളും വിദ്യാഭ്യാസ സംവിദാങ്ങളും എല്ലാം തന്നെ മറ്റുരാജ്യക്കാരെ യുകെയിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ട്.

Scroll To Top