Friday December 02, 2016
Latest Updates

യുകെയിലെത്തിയ പാര്‍സല്‍ ബോംബുകളില്‍ ഐറിഷ് പോസ്റ്റ് മാര്‍ക്ക്

യുകെയിലെത്തിയ പാര്‍സല്‍ ബോംബുകളില്‍ ഐറിഷ് പോസ്റ്റ് മാര്‍ക്ക്

ഡബ്ലിന്‍ :യുകെയിലെ സായുധസേനാ ഓഫീസിലേക്ക് വന്ന പാര്‍സല്‍ ബോംബുകളില്‍ ഐറിഷ് പോസ്റ്റ് മാര്‍ക്. സംശയകരമായ രീതിയില്‍ ബ്രിട്ടനിലെ സായുധസേനാ ഓഫീസുകളിലേക്ക് ബോംബുകളുമായി എത്തിയ പാര്‍സലുകളിലാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ടെററിസവുമായി ബന്ധപ്പെട്ട മുദ്രകള്‍ കണ്ടെത്തപ്പെട്ടതെന്ന് നമ്പര്‍ 10 വക്താവ് അറിയിച്ചു.
സംശയത്തിനിടയാക്കിയ പാക്കേജുകളില്‍ ഒന്നില്‍ റിപബ്ലിക് ഓപ് അയര്‍ലണ്ടിന്റെ പോസ്റ്റ്മാര്‍ക്കുണ്ടായിരുന്നതായും വക്താവ് അറിയിച്ചിട്ടുണ്ട്. ഏതായാലും പാര്‍സല്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ഒരു ഗ്രൂപ്പും ഉത്തരവാദിത്വം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളില്ല.
ഭംഗിയായ പൊതികളില്‍ മറ്റുള്ളവര്‍ക്ക് അപകടം വരുത്താനായി വന്ന പാര്‍സല്‍ ബോംബുകളെ കുറിച്ച് കോബ്ര എമര്‍ജന്‍സിസ് കമ്മറ്റിയെ കണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇത്തരത്തിലുള്ള ഏഴോളം പാക്കേജുകളാണ് പാര്‍സല്‍ ബോംബുകളാണെന്ന് കണ്ടെത്തിയിരിക്കുന്നതെന്നും എല്ലാത്തിലും നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി ബന്ധപ്പെട്ട ടെററിസത്തിനു പങ്കുണ്ടെന്നും വക്താവ് അറിയിച്ചു.
പാര്‍സല്‍ ബോംബുകള്‍ എല്ലാം തന്നെ പോലീസും ബോംമ്പ് ഡിസ്‌പോസല്‍ ഗ്രൂപ്പും ചേര്‍ന്ന് നിര്‍വ്വീര്യമാക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള സംശയകരമായ പാക്കേജുകള്‍ ഇനിയും ലഭിച്ചേക്കാമെന്ന അപകട സാധ്യതയും ഇപ്പോള്‍ കണക്കിലെടുത്തിരിക്കുന്നുണ്ടെന്നാണ് വക്താവ് അറിയിക്കുന്നത്. ഇത്തരത്തിലുള്ള അപകടങ്ങളെക്കുറിച്ച് വിശദമായ അന്വേഷണങ്ങളും പഠനങ്ങളും ആവശ്യമായി വന്നിരിക്കുകയാണ്.
ഇപ്പോള്‍ കിട്ടിയിരിക്കുന്നതില്‍ നാലോളം പാര്‍സലുകള്‍ കാന്റര്‍ബറി ബ്രൈറ്റണിലുള്ള ഓക്‌സ്‌ഫോര്‍ഡ് ഓഫീസിലും സ്ലോഗിലെ ക്വീന്‍സ്മിയര്‍ ഷോപ്പിംഗ് സെന്ററിലുമായാണ് ലഭിച്ചത്. ഹാംപ്‌ഷെയറിലുള്ള ആല്‍ഡേര്‍സ്‌ഹോട്ടില്‍ വച്ചാണ് ഒരു പാക്കേജ് ലഭിച്ചത്. രണ്ട് പാക്കറ്റുകള്‍ ബ്ലാക്ക്‌ഷെയറിലെ റീഡിംഗിലുള്ള ഓഫീസിലാണ് ലഭിച്ചത്.
പാക്കേജുകളിലുണ്ടായിരുന്ന സാധനങ്ങള്‍ ഇപ്പോള്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഏതായാലും ബ്രിട്ടനിലെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിരോധ വകുപ്പ്.

Scroll To Top