Friday December 09, 2016
Latest Updates

യുഎസില്‍ എബോള രോഗ ലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന നഴ്‌സിനെ വിട്ടയച്ചു

യുഎസില്‍ എബോള രോഗ ലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന നഴ്‌സിനെ വിട്ടയച്ചു

ന്യുയോര്‍ക്ക്: യുഎസില്‍ എബോള രോഗ ലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന നഴ്‌സിനെ വിട്ടയച്ചു. വടക്കന്‍ ആഫ്രിക്കയില്‍ എബോള രോഗികളെ പരിചരിച്ചിരുന്ന കാസി ഹിക്കോക്‌സ് എന്ന നഴ്‌സിനെയാണ് ആശുപത്രി മോചിതയാക്കിയത്. അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ എബോള രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആദ്യ യുവതിയാണ് കാസി. 

കാസി ഹിക്കോക്‌സിനെ 21 ദിവസം ഐസോലേഷന്‍ വാര്‍ഡില്‍ ഒറ്റയ്ക്ക് താമസിപ്പിച്ചത് ആരോഗ്യ മേഖലയില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എബോള ബാധിത രാജ്യങ്ങളില്‍ നിന്ന് മടങ്ങി എത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ 21 ദിവസം നിര്‍ബന്ധിതമായി ഐസോലേഷന്‍ വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ അനാവശ്യമാണെന്ന് ആരോഗ്യ വിദഗ്ദര്‍ വിമര്‍ശിച്ചു. 

ഇത്തരം കടുത്ത നിര്‍ദ്ദേശങ്ങള്‍ എബോള ബാധിതരെ പരിചരിക്കുന്നതില്‍ നിന്ന് ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ കുറ്റപ്പെടുത്തി. തന്നെ നിര്‍ബന്ധിതമായി ഐസോലേഷന്‍ വാര്‍ഡില്‍ പാര്‍പ്പിച്ചതിനെതിരെ ഹിക്കോക്‌സും രംഗത്ത് വന്നിരുന്നു. തനിക്ക് ഐസോലേഷന്‍ വാര്‍ഡില്‍ ഏകാന്ത വാസം വിധിച്ചവര്‍ക്കെതിരെ നിയമനടപടി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Scroll To Top