Friday December 02, 2016
Latest Updates

യുഎഇ എക്‌സ്‌ചേഞ്ച് പുതുവത്സര സമ്മാന പദ്ധതി :വിജയികളെ പ്രഖ്യാപിച്ചു

യുഎഇ എക്‌സ്‌ചേഞ്ച് പുതുവത്സര സമ്മാന പദ്ധതി :വിജയികളെ പ്രഖ്യാപിച്ചു

ഡബ്ലിന്‍ :പുതുവര്‍ഷത്തോടനുബന്ധിച്ച് യുഎഇ എക്‌സ്‌ചേഞ്ച് ഇടപാടുകാര്‍ക്കായി സംഘടിപ്പിച്ച ‘ വിന്‍ ഐപാഡ് മിനി പ്രൊമോഷന്‍ അയര്‍ണ്ട് 2014’ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.താഴെ പറയുന്നവരാണ് വിജയികള്‍.

എറിക് ഡി ഗുസ്മാന്‍ അല്‍വാറഡോ

ലുക്ക്മാന്‍ റിച്ചാര്‍ഡോ കരീം

കിഹിന്‍ഡേ സോബജോ

പുതു വര്‍ഷത്തില്‍ ആദ്യ മൂന്നു മാസങ്ങളില്‍ യൂ എ ഇ എക്‌സ്‌ചേഞ്ച് മുഖേനെ പണം അയച്ചവരെ ഉള്‍പ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തിയത്. ഭാഗ്യശാലികള്‍ക്ക് ഓരോ മിനി ഐപാഡ് സമ്മാനമായി നല്‍കുന്നതാണ്

30 രാജ്യങ്ങളിലായി ആറ് ലക്ഷത്തോളം ഇടപാടുകാരാണ് യുഎഇ എക്‌സ്‌ചേഞ്ചിന്റെ സേവനം ലഭ്യമാക്കുന്നത്.നൂറ്റമ്പത്തിലധികം ബാങ്കുകളുമായുള്ള സുദൃഢമായ ബന്ധവും യുഎഇ എക്‌സ്‌ചേഞ്ച് നിലനിര്‍ത്തിപ്പോരുന്നുണ്ട്.

യുകെയില്‍ തന്നെ 13 ബ്രാഞ്ചുകളാണ് യുഎഇ എക്‌സ്‌ചേഞ്ചിനുള്ളത്. ഒന്ന് അയര്‍ലണ്ടിലും ഒന്ന് ജര്‍മ്മനിയിലും ഉണ്ട്. 40 രാജ്യങ്ങളില്‍ നിന്നായി 4000ത്തില്‍ അധികം ജോലിക്കാരാണ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. ഇതിനോടകം തന്നെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനും ലോകത്തിലെ മികച്ച മണി ട്രാന്‍സ്ഫര്‍ സ്ഥാപനങ്ങളില്‍ ഒന്നാവാനും യുഎഇ എക്‌സ്‌ചേഞ്ചിനു സാധിച്ചിട്ടുണ്ട്.

Scroll To Top