Monday December 05, 2016
Latest Updates

യുഎഇക്കെതിരെ പാക്കിസ്ഥാന് 129 റണ്‍സ് ജയം

യുഎഇക്കെതിരെ പാക്കിസ്ഥാന് 129 റണ്‍സ് ജയം

നേപ്പിയര്‍: ലോകകപ്പില്‍ യുഎഇക്കെതിരെ പാക്കിസ്ഥാന് 129 റണ്‍സിന്റെ ജയം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 340 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ യുഎഇക്ക് 50 ഓവറില്‍ 210 റണ്‍സെടുക്കാനെ കഴിഞ്ഞുളളു. 93 റണ്‍സെടുത്ത പാകിസ്താന്‍ താരം അഹമദ് ഷെഹ്‌സാദാണ് മാന്‍ ഓഫ് ദ മാച്ച്. ലോകകപ്പിലെ പാക്കിസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

കുറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ യുഎഇക്ക് തുടക്കത്തിലെ തന്നെ മുന്‍ നിരവിക്കറ്റുകള്‍ നഷ്ടെട്ടതാണ് തിരിച്ചടിയായത്. പത്തോവറിനിടെ യു.എ.ഇയുടെ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അംജദ് അലി(2), ബെറെന്‍ഗര്‍ (14), മലയാളിയായ കൃഷ്ണ ചന്ദ്രന്‍ (0) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്. പിന്നീട് ഖുറം ഖാനും (43) ഷൈമാന്‍ അന്‍വറും (52) ഒത്തുചേര്‍ന്ന് പതിയെ യു.എ.ഇ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. പത്താം ഓവറില്‍ ചേര്‍ന്ന ഈ സഖ്യം 32ാം ഓവര്‍ വരെ ഒന്നിച്ച് നിര്‍ണായകമായ 83 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഷൈമാനും ഇന്ത്യക്കാരനായ സ്വപ്നില്‍ പാട്ടീലും ഒത്തുചേര്‍ന്ന് 32 റണ്‍സുംചേര്‍ത്തു. സ്വപ്നില്‍ (36) അംജദ് ജാവേദും (40) എന്നിവര്‍ ചേര്‍ന്നാണ് യു.എ.ഇ സ്‌കോര്‍ 200 കടത്തിയത്.

ഷെഹ്‌സാദ് (93), ഹാരിസ് സൊഹൈല്‍ (70), മിസ്ബാഉള്‍ ഹഖ് (65) എന്നിവരുടെ മികവിലാണ് പാകിസ്താന്‍ സ്‌കോര്‍ 300 കടക്കാന്‍ സഹായിച്ചത്.്. മഞ്ജുല ഗുരുജ് നാല് പാക് വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാന്‍ നിരയില്‍ മികവ് തെളിയിച്ചിരുന്നു.

Scroll To Top