Saturday December 03, 2016
Latest Updates

യാഹു ഇനി അയര്‍ലണ്ടിന്റെ സ്വന്തം…

യാഹു ഇനി അയര്‍ലണ്ടിന്റെ സ്വന്തം…

അയര്‍ലണ്ടിന്റെ സ്വന്തമാകാന്‍ യാഹു ഒരുങ്ങുന്നു. ഇപ്പോള്‍ സ്വിറ്റിസര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ കേന്ദ്രമാണ് അയര്‍ലണ്ടിലേക്ക് മാറ്റാനായി കമ്പനി തീരുമാനിച്ചിരിക്കുന്നത്.

യൂറോപ്യന്‍ ഓപറേഷന്‍സിന്റെ വളര്‍ച്ച ശരിയായ രീതിയില്‍ ശ്രദ്ധിക്കുന്നതിനായാണ് ഇപ്പോള്‍ ഇത്തരത്തില്‍ മാറ്റത്തിനൊരുങ്ങുന്നതെന്നും അല്ലാതെ ടാക്‌സ് ബില്ല് വെട്ടിച്ചുരുക്കുകയല്ല ലക്ഷ്യമെന്നും ഇന്റര്‍നെറ്റ് സര്‍ച്ച് ഗ്രൂപ്പായ യാഹു വ്യക്തമാക്കിയിട്ടുണ്ട്.

കമ്പനി പ്രവര്‍ത്തിക്കുന്ന അതാതു രാജ്യങ്ങളിലെ നിയമ വ്യവസ്ഥിതികള്‍ അനുശാസിക്കുന്ന തരത്തിലുള്ള എല്ലാ വിധ ടാക്‌സുകളും കമ്പനി അടയ്ക്കുന്നുണ്ടെന്നും അത്തരം കാര്യങ്ങള്‍ വളരെ ഗൗരവത്തോടെ തന്നെയാണ് തങ്ങള്‍ കാണുന്നതെന്നും യാഹു വക്താവ് കരോലിന്‍ മക്ലിയോദ് സ്മിത്ത് പറഞ്ഞു.

എന്നാല്‍ പല കമ്പനികളും ഇപ്പോള്‍ സ്വിറ്റ്‌സര്‍ലണ്ട് വിട്ട് മറ്റു രാജ്യങ്ങളിലേക്ക് മാറിപ്പോകുന്നത് അവിടത്തെ ടാക്‌സ് നിരക്കുകളുെ രീതികളും താങ്ങാവുന്നതില്‍ കൂടുതല്‍ ആയതിനാലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യൂറോപ്യന്‍ യൂനിയന്‍ അനുശാസിക്കുന്ന പല നിയമങ്ങളും ടാക്‌സ് നിരക്കുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സ്വിറ്റ്‌സര്‍ലണ്ടിന് സാധിച്ചിട്ടില്ല.
വളരെ ഉയര്‍ന്ന തോതിലുള്ള ടാക്‌സ് നിരക്കാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കമ്പനികളില്‍ നിന്നും സ്വിറ്റ്‌സര്‍ലണ്ട് ഈടാക്കുന്നത്. അതിനാല്‍ തന്നെ പല കമ്പനികള്‍ക്കും രാജ്യത്ത് പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വരികയാണ്. എന്നാല്‍ അതേ സ്ഥാനത്ത് അയര്‍ലണ്ടടക്കമുള്ള മറ്റു രാജ്യങ്ങള്‍ ഇത്തരം കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും ഇയു നിര്‍ദ്ദേശിക്കുന്ന ടാക്‌സ് നിരക്കുകള്‍ മാത്രം ഈടാക്കുകയും ചെയ്യുകയാണ്.
സ്വിറ്റ്‌സര്‍ലണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുമ്പോള്‍ വളരെ അധികം പണം കമ്പനി ടാക്‌സ് നിരക്കില്‍ അടച്ചിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏതായാലും യാഹുവിന്റെ മാറ്റം കമ്പനിയുടെ വളര്‍ച്ച ലക്ഷ്യം വച്ചാണെന്നു തന്നെയാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Scroll To Top