Friday December 09, 2016
Latest Updates

യാത്രാ ഇളവുകള്‍ :പ്രഖ്യാപനങ്ങള്‍ ജലരേഖയാവുന്നു

യാത്രാ ഇളവുകള്‍ :പ്രഖ്യാപനങ്ങള്‍ ജലരേഖയാവുന്നു

ഡബ്ലിന്‍ : ക്രിസ്തുമസ് നവവത്സരക്കാലത്ത് യാത്ര ഇളവുകള്‍ പ്രഖ്യാപനം ചെയ്തു പരസ്യം ചെയ്യുന്ന ചില ട്രാവല്‍ ഏജന്‍സികളുടെ വാഗ്ദാനം ജലരേഖയാവുന്നു.
.മുന്‍നിര ട്രാവല്‍ ഏജന്‍സി എന്ന് സ്വയം പ്രഖ്യാപിച്ചു , മുന്‍നിര ഇളവുകള്‍ വാഗദാനം ചെയ്യ്തു , ‘ക്രിസ്മസ് ന്യൂ ഇയര്‍ വെറും 615/ യൂറോക്ക് നാട്ടില്‍ ആഘോഷിക്കു ‘ എന്ന പരസ്യവുമായി , മലയാളികളുടെ മനസ്സില് മോഹങ്ങള്‍ ഉണര്‍ത്തി കൊണ്ട് , പുതിയ കബളിപ്പിക്കല്‍ തന്ത്രം മെനയുകയാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

വര്‍ധിച്ചു വരുന്ന യാത്ര നിരക്ക് കാരണം ക്രിസ്മസ് , ന്യൂ ഇയര്‍ അയര്‍ലണ്ടില്‍ തന്നെ ആഘോഷിക്കാം എന്നോര്‍ത്ത പലരും 615 യൂറോയ്ക്ക് ഡിസംബര്‍ 23 മുതല്‍ എന്ന വാര്‍ത്ത കണ്ടു സന്തോഷിച്ചു ! നിലവില്‍ വന്‍ നിരക്ക് നിലവില്‍ ഉള്ളപ്പോഴാണ് ‘ചുളുവില ‘ടിക്കറ്റിന്റെ പ്രഖ്യാപനം വന്നത്! ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഒരു വിധത്തില്‍ അവധി പറഞ്ഞു ഒപ്പിച്ചിട്ട് , ആ ട്രാവല്‍സ്‌കാരെ ടിക്കറ്റിനായി വിളിച്ച പലര്‍ക്കും ഫലം നിരാശയായിരുന്നു എന്ന് പറയപ്പെടുന്നു .ഡിസംബര്‍ 23 മുതല്‍ ജനുവരി 19 വരെ സീറ്റ് ഇല്ല എന്ന മറുപടിയാണ് ട്രാവല്‍സുകാര്‍ നല്‍കിയത് .

ഇതുപോലെ കബളിപ്പിക്കല്‍ വാര്‍ത്തകളിലൂടെ തന്ത്രം മെനയുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും ഒരുക്കുന്ന കെണികളില്‍ വീഴരുതെന്ന് നിരവധി വിമാനയാത്രക്കാര്‍ ആവശ്യപ്പെടുന്നു.അതെ സമയം ഡബ്ലിനിലെ ഒട്ടു മിക്ക ട്രാവല്‍ ഏജന്‍സികളും ജനുവരി 21 മുതല്‍ ഏപ്രില്‍ 2 വരെയും ,ഏപ്രില്‍ 23 മുതല്‍ ജൂണ്‍ 30 വരെയും 615 യൂറോയ്ക്ക് ടിക്കറ്റുകള്‍ ലഭ്യമാക്കുന്നുമുണ്ട്.

Scroll To Top