Saturday December 10, 2016
Latest Updates

യാത്രക്കാരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് നേട്ടം :ലുവാസ് സൗത്ത് ഈസ്റ്റ് മേഖലയില്‍ റൂട്ട് വികസിപ്പിക്കുന്നു

യാത്രക്കാരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് നേട്ടം :ലുവാസ് സൗത്ത് ഈസ്റ്റ് മേഖലയില്‍ റൂട്ട് വികസിപ്പിക്കുന്നു

ഡബ്ലിന്‍ ;പത്താം വാര്‍ഷിക കൊണ്ടാടാന്‍ തീരുമാനിക്കുന്ന വേളയില്‍ ലുവാസിന് മറ്റൊരാഹ്ലാദം കൂടി. 30മില്ല്യന്‍ യാത്രക്കാര്‍ കയറിയ ആദ്യ വര്‍ഷമായി 2013. 2005ല്‍, പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം ലുവാസില്‍ സഞ്ചരിച്ചത് 21 മില്ല്യന്‍ യാത്രക്കാരായിരുന്നു.
2013ല്‍ ചരിത്രം മാറ്റിയെഴുതികൊണ്ട് 30മില്ല്യന്‍ യാത്രക്കാര്‍ ലുവാസില്‍ യാത്രചെയ്തു. അടുത്ത വര്‍ഷം ലുവാസിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു അധികൃതര്‍.
30 മില്ല്യന്‍ത് യാത്രക്കാരിയായത് റേച്ചല്‍ വില്ല്യംസ് എന്ന 19കാരിയായ ട്രെയ്‌നി നഴ്‌സ് ആണ്. ടിപ്പററിയിലെ റൊസേറയില്‍ താമസിക്കുന്ന റേച്ചലിനെ ഇതിലൂടെ തേടിയെത്തിയത് ഒരു ആനുവല്‍ പാസാണ്.
ഹോസ്‌റ്റേനിലടുത്തുള്ള റെഡ്‌ലൈനില്‍ ആണ് രാവിലെ റേച്ചല്‍ യാത്രചെയ്തത്. കമ്പനിയുടെ മുപ്പതുമില്ല്യന്‍ത് യാത്രക്കാരിയായി അവര്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
എന്നാല്‍ താന്‍ ഇങ്ങിനെയൊരു ചരിത്രത്തിന് ഉടമയായി മാറുമെന്ന് സ്വപ്‌നത്തില്‍പോലും കരുതിയില്ലെന്നാണ് റേച്ചല്‍ പറഞ്ഞത്.
2005ല്‍ തുടക്കത്തില്‍ 21 മില്ല്യന്‍ യാത്രക്കാരാണ് കയറിയതെങ്കിലും 2008ലും 2009ലും ഈ എണ്ണത്തില്‍ കുറവുവന്നതായാണ് കണക്കുകള്‍ കാണിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും വളരെ ശക്തമായ രീതിയില്‍ തിരികെ എത്തിയിരിക്കുകയാണ് ലുവാസ്.
യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ലുവാസ് സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് അധികൃതര്‍.
ലുവാസ് തുടക്കം മുതല്‍ തന്നെ അതിന്റെ വിജയക്കുതിപ്പ് തുടര്‍ന്നിരുന്നുവെന്ന് യാത്രക്കാരോടുള്ള സമീപനം നിമിത്തം തന്നെ പലരെയും ലുവാസ് തങ്ങളുടെ വരുതിയിലേക്കെത്തിച്ചിരുന്നുവെന്നും ഗതാഗത വകുപ്പ് മന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. അടുത്ത വര്‍ഷങ്ങളിലും വിജയക്കുതിപ്പു തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വരദ്കര്‍ കൂട്ടിച്ചേര്‍ത്തു.സൗത്ത് ഈസ്റ്റ് മേഘലയില്‍ കൂടുതല്‍ ദൂരങ്ങളിലേയ്ക്ക് ലുവാസ് സര്‍വീസ് നീട്ടാനുള്ള പദ്ധതിയുണ്ടെന്നും വരേദ്കര്‍ സൂചിപിച്ചു.
പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ജനങ്ങള്‍ വളരെയധികം ഉപയോഗപ്പെടുത്തുന്നുവെന്നാണ് ഈ കണക്കുകളില്‍ വ്യക്തമാവുന്നതെന്ന് പബ്ലിക് ട്രാസ്‌പോര്‍ട്ട് മന്ത്രി അലന്‍കെല്ലി പറഞ്ഞു.
വളരെ മികച്ച രീതിയിലുള്ള സര്‍വ്വീസ് ആണ് ലുവാസ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.റെയില്‍വേ പ്രൊക്യുര്‍മെന്റ് ഏജന്‍സിയും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്.2017ഴോടുകൂടി 40മില്ല്യന്‍ എന്നായി യാത്രക്കാരുടെ എണ്ണം ഉയരുമെന്നു പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

Scroll To Top