Saturday December 10, 2016
Latest Updates

യാത്രക്കാരിയെ അസഭ്യം പറഞ്ഞ ഡബ്ലിന്‍ ബസ് ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടായേക്കും 

യാത്രക്കാരിയെ അസഭ്യം പറഞ്ഞ ഡബ്ലിന്‍ ബസ് ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടായേക്കും 

ഡബ്ലിന്‍: യാത്രക്കാരിയായ യുവതിയെ വംശീയമായി അധിക്ഷേപിച്ച ഡബ്ലിന്‍ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.പോളണ്ടില്‍ നിന്ന് അയര്‍ലണ്ടില്‍ കുടിയേറിയ ഡാലി അറോസ് എന്ന 23 കാരിയായ യുവതിക്കാണ് ഡബ്ലിന്‍ ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. താലയില്‍ നിന്ന് സിറ്റി വെസ്റ്റിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നത്. കൂടാതെ ഡ്രൈവര്‍ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. 

ബസില്‍ ബഗ്ഗി കയറ്റുന്നതുമായി ബന്ധപ്പെട്ടു ഉണ്ടായ തര്‍ക്കമാണ് അസഭ്യ വര്‍ഷത്തിലേക്ക് നയിച്ചത്. ഡാലിക്ക് എതിരെ അസഭ്യവര്‍ഷം നടത്തിയ ഡ്രൈവര്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. ഒരു ഹോട്ടലില്‍ അക്കോമഡേഷന്‍ ഓഫീസറായി ജോലി ചെയ്യുകയാണ് ഡാലി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ താമസിക്കുന്നു. 

അതേസമയം സംഭവത്തില്‍ ഡബ്ലിന്‍ ബസ് അധികൃതര്‍ ഡാലിയോട് ഖേദം പ്രകടിപ്പിച്ചു. സംഭവത്തില്‍ ആരോപണവിധേയനായ ഡ്രൈവറുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം കൂടി കേട്ട ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡബ്ലിന്‍ ബസ് വക്താവ് മരിയ ബ്രെന്നന്‍ പറഞ്ഞു. 

Scroll To Top