Saturday December 10, 2016
Latest Updates

യാത്രക്കാരിയുടെ നട്ട് അലര്‍ജി മൂലം ഡബ്ലിനില്‍ വിമാനം തിരിച്ചിറക്കി

യാത്രക്കാരിയുടെ നട്ട് അലര്‍ജി മൂലം ഡബ്ലിനില്‍ വിമാനം തിരിച്ചിറക്കി

ഡബ്ലിന്‍: യാത്രക്കാരിയുടെ നട്ട് അലര്‍ജി മൂലം ഡബ്ലിനില്‍ വിമാനം തിരിച്ചിറക്കി. ഡബ്ലിനില്‍ നിന്ന് അമേരിക്കയിലേക്ക് പോകുകയായിരുന്ന യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ യുഎ22 വിമാനമാണ് ഡബ്ലിനില്‍ തിരിച്ച് ഇറക്കിയത്. കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് യാത്ര ചെയ്യുകയായിരുന്ന 9 വയസുകാരിക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇരുമ്പ് നട്ടില്‍ നിന്നുള്ള അലര്‍ജി മൂലം പെണ്‍കുട്ടിക്ക് യാത്ര തുടരാനാകാത്ത സാഹചര്യത്തില്‍ വിമാനം തിരിച്ച് ഇറക്കുകയായിരുന്നു. 

ബോയിംഗ് 757-200 എയര്‍ലൈനര്‍ വിമാനത്തില്‍ 169 യാത്രക്കാരും 8 ജീവനക്കാരും ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് വിമാനം ഡബ്ലിനില്‍ തിരിച്ച് ഇറക്കിയത്. ബുധനാഴ്ച രാവിലെ അമേരിക്കയില്‍ എത്തേണ്ടതായിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരായ രണ്ട് പേര്‍ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്കിയെങ്കിലും ശാരീരിക അസ്വാസ്ഥ്യം ഭേദമാകാഞ്ഞതിനെ തുടര്‍ന്നാണ് അടിയന്തര സന്ദേശം നല്‍കി വിമാനം തിരിച്ച് ഇറക്കിയത്

Scroll To Top