Tuesday December 06, 2016
Latest Updates

യാതൊരു ഈടുമില്ലാതെ വായ്പ നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍,അയര്‍ലണ്ടിനെ പ്രതിസന്ധിയില്‍ ആഴ്ത്തിയവര്‍ ബാങ്കുകള്‍

യാതൊരു ഈടുമില്ലാതെ വായ്പ നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍,അയര്‍ലണ്ടിനെ പ്രതിസന്ധിയില്‍ ആഴ്ത്തിയവര്‍ ബാങ്കുകള്‍

ഡബ്ലിന്‍ :വളര്‍ച്ചയുടെ കാലങ്ങളില്‍ അയര്‍ലണ്ടിലെ പല ബാങ്കുകളും വ്യക്തമായ ഈടുകള്‍ ഒന്നും ആവശ്യപ്പെടാതെ തന്നെ ലോണുകള്‍ നല്‍കിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബാങ്കിംഗ് രംഗത്തെ പ്രമുഖനായ നിക്ക് ലീസണ്‍ രംഗത്ത്. അതേ കാലഘട്ടത്തിലെ 60ശതമാനത്തോളം ലോണുകളും ഇത്തരത്തില്‍ രേഖകളോ സെക്യൂരിറ്റികളോ ഇല്ലാതെയാണ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് ലീസണ്‍ അറിയിച്ചത്.

ലോണുകള്‍ നല്‍കുമ്പോള്‍ അതിന് വ്യക്തമായ സെക്യൂരിറ്റി ആവശ്യപ്പെടുന്നതില്‍ ബാങ്കുകള്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ലീസണ്‍ അറിയിക്കുന്നത്.സാധാരണക്കാര്‍ക്ക് നല്‍കുന്ന ലോണുകള്‍ക്ക് പോലും നിബന്ധനകള്‍ ഇല്ലായിരുന്നു.അത്തരം ലോണുകള്‍ സ്വീകരിച്ചവര്‍ നാട് വിട്ടു പോയാലും സര്‍ക്കാരിനോ ,ബാങ്കുകള്‍ക്കോ ഒന്നും ചെയ്യാനാവില്ലായിരുന്നു എന്നത് പ്രയോജനപ്പെടുത്തിയവര്‍ ആയിരങ്ങളാണ്.

40ശതമാനം മുതല്‍ 60ശതമാനം വരെയുള്ള സെക്യുരിറ്റി ഉള്ള ലോണുകളിലും പലതരത്തിലുള്ള തെറ്റുകളും സംഭവിച്ചിട്ടുണ്ടെന്നും പല ബാങ്കുകളും സെക്യൂരിറ്റിയായി വാങ്ങിയിരിക്കുന്നത് സ്ഥലങ്ങളാണെന്നും ലീസണ്‍ പറഞ്ഞു.

ഇത്തരത്തിലുള്ള ചില കേസുകളില്‍ പുനക്രമീകരണത്തിന് ബാങ്കുകള്‍ തയ്യാറായിരുന്നുവെന്നും അത് ഈടിനുമേലുള്ള സുരക്ഷ ഉറപ്പുവരുത്താനായിരുന്നുവെന്നും ലീസണ്‍ പറയുന്നു.

സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട പഠനം നടത്താനാണ് ഗ്രൂപ്പ് ആദ്യം തയ്യാറാവുകയെന്നും അതില്‍ ഏതെങ്കിലും തരത്തിലുള്ള വിടവുകളോ പഴുതുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ബാങ്കുമായി ചര്‍ച്ച ചെയ്യുമെന്നും ഇപ്പോള്‍ ജിഡിപി പാര്‍ട്ണര്‍ഷിപ്പിലെ ബിസിനസ് ഉപദേഷ്ടകന്‍ കൂടിയായ ലീസണ്‍ കൂട്ടിച്ചേര്‍ത്തു.

പരിശോധനയ്ക്കിടെ രേഖകള്‍ ലഭിക്കാതെ വരികയോ നഷ്ടമായതായി അറിയുകയോ ചെയ്താല്‍ അത് ബാങ്കിന്റെ കാര്യക്ഷമതയില്ലായ്മയെയായിരിക്കും വ്യക്തമാക്കുകയെന്ന് ലീസണ്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

ചില ബാങ്കുകളുടെ തീരുമാനങ്ങളും നടപടികളും മികച്ച വ്യക്തമായ ബിസിനസ് സംരംഭങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ടെങ്കിലും അവയൊക്കെയും ബാങ്കുകളുടെ മാത്രം നേട്ടത്തിനായി ചെയ്തിരിക്കുന്നതാണെന്നാണ് റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡുമായി ചേര്‍ന്നു നടത്തിയ ടോമ്ലിന്‍സണ്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

അയര്‍ലണ്ടിലെ ബാങ്കുകളുടെ ഇത്തരത്തിലുള്ള ഉത്തരവാദിത്വമില്ലായ്മയാണ് രാജ്യത്തിന്റെ തന്നെ തകര്‍ച്ചയിലേയ്ക്ക് വഴി തെളിച്ചതെന്നാണ് ഇവരുടെ കണ്ടെത്തല്‍

Scroll To Top