Sunday December 11, 2016
Latest Updates

യാക്കോബായ സുറിയാനി സഭയുടെ അയര്‍ലണ്ട് മേഖല ഫാമിലി കോണ്‍ഫ്രന്‍സ് ഡബ്ലിനില്‍ വച്ച് നടത്തപ്പെടുന്നു

യാക്കോബായ സുറിയാനി സഭയുടെ അയര്‍ലണ്ട് മേഖല ഫാമിലി കോണ്‍ഫ്രന്‍സ് ഡബ്ലിനില്‍ വച്ച് നടത്തപ്പെടുന്നു

ഡബ്ലിന്‍:മലങ്കര യാക്കോബായ സുറിയാനി സഭയുടെ അയര്‍ലണ്ട് മേഖല ഫാമിലി കോണ്ഫ്രന്‍സ് ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി സെപ്റ്റംബര്‍ 27, 28തീയതിളില്‍ താലയിലെ കിലനമന ഹാളില്‍ വച്ച് നടത്തുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യാതിഥിയായി പങ്കെടുക്കുന്ന കോണ്ഫ്രന്‍സ്സില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്യ യൂഹനോന്‍ മോര്‍ മിലിത്തോസ് മെത്രാപ്പോലീത്തയെ കൂടാതെ വിവിധ സഭകളിലെ പ്രമുഖരായ വൈദീകരും പ്രാസംഗീകരും പങ്കെുടുക്കും.

‘ഭൂമിയില്‍ ഞാനൊരു പരദേശിയാണ്. അങ്ങയുടെ കല്‍പനകളെ എന്നില്‍നിന്നുും മറച്ചു വക്കരുതേ.’ (സങ്കീര്‍ത്തനങ്ങള്‍ 119:19)എന്നതാണ് ഇത്തവണത്തെ കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം.

കാലം ചെയ്ത പരിശുദ്ധ പാത്രിയാര്‍കീസ് ബാവായോടുള്ള ആദരസൂചകമായി ഫാമിലി കോണ്ഫ്രന്‍സ് വേദി ‘സാഖാ പ്രഥമന്‍ നഗര്‍’ എന്ന് നാമകരണും ചെയ്തു. സഭയിലെ എല്ലാ അംഗങ്ങളേയും യൂറോപ്പിലെ ഏറ്റവുും വലിയ യാക്കാബായ വിശ്വാസികളുടെ സംഗമവേദിയായ അയര്‍ലണ്ട് മേഖല ഫാമിലി കോണ്ഫ്രന്‍സിലേക്ക് പ്രത്യേകം ക്ഷണിച്ചു കൊള്ളുന്നതായി സംഘാടക സമിതി അറിയിച്ചു.

വി കുര്‍ബ്ബാന, കുമ്പസാരം, ബൈബിള്‍ ക്ലാസ്സുകള്‍, ബൈബിള്‍ ക്വിസ്, കലാ കായിക പരിപാടികള്‍ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും നേരത്തെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

Scroll To Top