Saturday December 03, 2016
Latest Updates

യാക്കൂബ് മേമനെയല്ല സഹോദരന്‍ ടൈഗര്‍ മേമനെയാണ് തൂക്കിലേറ്റണ്ടതെന്ന് സല്‍മാന്‍ ഖാന്‍ 

യാക്കൂബ് മേമനെയല്ല സഹോദരന്‍ ടൈഗര്‍ മേമനെയാണ് തൂക്കിലേറ്റണ്ടതെന്ന് സല്‍മാന്‍ ഖാന്‍ 

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് യാക്കൂബ് മേമനെയല്ല മറിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ ടൈഗര്‍ മേമനെയാണ് തൂക്കിലേറ്റണ്ടതെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം. കേസില്‍ നിരപരാധിയായ ഒരാളെ തൂക്കിലേറ്റുന്നത് മനുഷ്യത്വരഹിതമാണെന്നും സല്‍മാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

മൂന്നു ദിവസമായി ഇക്കാര്യം പറയണമെന്ന് ആഗ്രഹിക്കുന്നു, യാക്കൂബിന്റെ കുടുംബം കൂടിയുള്‍പ്പെട്ടതിനാലാണ് ഇ്‌പ്പോള്‍ ഇക്കാര്യം പറയുന്നതെന്നും സല്‍മാന്‍ വ്യക്തമാക്കുന്നു. 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യാക്കൂബിനെ വധശിക്ഷക്ക് വിധേയനാക്കുന്നത്. 

എന്നാല്‍ തീരുമാനംപുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് യാക്കൂബ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നേരത്തെ ഇതേ ആവശ്യം കോടതി തള്ളിയിരുന്നു

Scroll To Top