Friday December 02, 2016
Latest Updates

യമഹ കാര്‍ നിര്‍മ്മാണ രംഗത്തേക്കും, നാല് സീറ്റിന് പകരം കാറില്‍ രണ്ട് സീറ്റ് മാത്രം

യമഹ കാര്‍ നിര്‍മ്മാണ രംഗത്തേക്കും, നാല് സീറ്റിന് പകരം കാറില്‍ രണ്ട് സീറ്റ് മാത്രം

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ കാര്‍ നിര്‍മ്മാണ മേഖലയിലേക്കും കൈവെയ്ക്കുന്നതായി സൂചന. ഇതാദ്യമായിട്ടാണ് യമഹ ബൈക്ക് വിട്ട് കാര്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നത്. പരമ്പരാഗത കാര്‍ സങ്കല്‍പ്പങ്ങളില്‍നിന്ന് വ്യത്യസ്തമാണ് യമഹയുടെ കാര്‍ ആശയം. നാലിന് പകരം രണ്ട് സീറ്റുള്ള കാറുമായാണ് അവര്‍ എത്തുന്നത്. അതായത് മഞ്ഞും മഴയും വെയയിലും കൊണ്ട് ബൈക്കില്‍ പോകേണ്ട നിങ്ങള്‍ കാറില്‍ പൊയ്‌ക്കോളു എന്ന് സന്ദേശം.

യൂറോപ്യന്‍ രാജ്യങ്ങളിലായിരിക്കും വാഹനം ആദ്യം അവതരിപ്പിക്കുക. ഇവിടെ തന്നെയാണ് നിര്‍മ്മാണവും. 2019ല്‍ വാഹനം ലോഞ്ച് ചെയ്യാനാണ് പദ്ധതി. ഇതിനായി വന്‍ തോതിലുള്ള നിക്ഷേപം യമഹ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യമഹ മുന്‍പ് അവതരിപ്പിച്ച മോട്ടീവ് കണ്‍സെപ്റ്റ് മൈക്രോകാറിന്റെ പതിപ്പായിട്ടാണ് കാര്‍ എത്തുക.

പെട്രോള്‍ എന്‍ജിന്‍ പതിപ്പും ഇലക്ട്രിക് മോട്ടോര്‍ പതിപ്പും കാറിനുണ്ടായിരിക്കും. 2013 ടോക്കിയോ മോട്ടോര്‍ഷോയില്‍ മോട്ടിവ് കണ്‍സെപ്റ്റ് അവതരിപ്പിച്ചിരുന്നു. ഇരുചക്രവാഹന നിര്‍മാതാവായ യമഹയ്ക്ക് ഇത് എളുപ്പമാണെന്ന് അന്നു തന്നെ ചൂണ്ടികാണിക്കപ്പെട്ടതാണ്. ഏഷ്യന്‍ രാജ്യങ്ങളിലും ജപ്പാനിലും യമഹയ്ക്ക് വിപണി ലക്ഷ്യമുണ്ട്. പക്ഷെ ഇന്ത്യയില്‍ കാര്‍ എത്താന്‍ സാദ്ധ്യത വളരെ കുറവാണ്.

ഇതിന് മുമ്പ് 1960 കളില്‍ ടൊയോട്ട 200ടിജി എന്ന സ്‌പോര്‍ട്‌സ് കാര്‍ യമഹ നിര്‍മ്മിച്ചിരുന്നു. ഫോര്‍മുല വണ്‍ കാറുകളുടെ ഡിസൈനറായ ഗോള്‍ഡന്‍ മുറേയ് ആണ് മോട്ടീവ് ഇ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 105 കിലോമീറ്ററാണ് കാറിന്റെ വേഗത.

 

Scroll To Top