Saturday December 10, 2016
Latest Updates

യത്തീം ഖാനകള്‍ക്കെതിരായ പോലീസ് നടപടി; ചെന്നിത്തലക്കെതിരെ മുസ്ലീം ലീഗ്

യത്തീം ഖാനകള്‍ക്കെതിരായ പോലീസ് നടപടി; ചെന്നിത്തലക്കെതിരെ മുസ്ലീം ലീഗ്

കൊച്ചി: കേരളത്തിലെ യത്തീം ഖാനകളിലേക്ക് അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കൊണ്ടുവരുന്നതിനെച്ചൊല്ലി ചെന്നിത്തലയും ലീഗും ഇടയുന്നു. അനാഥാലയത്തിന്റെ മറവില്‍ കുട്ടികളെ കടത്തുന്നത് അനുവദിക്കില്ലെന്നും അത് മനുഷ്യക്കടത്ത് തന്നെയായി കണക്കാക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ചെന്നിത്തലയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ ലീഗ് നേതാക്കള്‍ രംഗത്ത് വന്നു. യത്തീം ഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്തായി കണക്കാക്കാനാകില്ലെന്ന് ലീഗ് നേതാക്കള്‍ പ്രതികരിച്ചു.

പ്രധാനമായും മുസ്ലീം സംഘടനകളുടെ നിയന്ത്രണത്തിലുള്ള യത്തീം ഖാനകളിലേക്കാണ് അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കൊണ്ടുവരുന്നത്. ഇതാണ് ലീഗിനെ ചൊടിപ്പിച്ചത്. അന്യസംസ്ഥാനങ്ങളിലെ അനാഥാലയങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ കുറവായതിനാലാണ് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞു. ഏറ്റവും മനുഷ്യത്വപരമായ ഈ നടപടിയെ മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കെപിഎ മജീദ് പറഞ്ഞു.

അന്യസംസ്ഥാനത്ത് നിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ പാലക്കാട് വച്ച് റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് സംഭവം വിവാദമായത്. രേഖകളില്ലാതെ കുട്ടികളെ റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെ അന്യസംസ്ഥാന കുട്ടികളുടെ രക്ഷിതാക്കള്‍ എത്തി മക്കളെ മടക്കി കൊണ്ട് പോകാന്‍ ആരംഭിച്ചിട്ടുണ്ട്. ബിഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കുട്ടികളെ രക്ഷിതാക്കള്‍ വന്നു തിരികെ കൊണ്ടുപോയി.

Scroll To Top