Saturday December 03, 2016
Latest Updates

മള്‍ട്ടി കളര്‍ പാന്റുകള്‍ തരംഗമാവുന്നു

മള്‍ട്ടി കളര്‍ പാന്റുകള്‍ തരംഗമാവുന്നു

നിറങ്ങള്‍ പെണ്‍ വസ്ത്രങ്ങളില്‍ മാത്രം നൃത്തമാടിയിരുന്ന കാലം കഴിഞ്ഞു .
ഷര്‍ട്ടുകളില്‍ മാത്രം നിറങ്ങള്‍ പരീക്ഷിച്ചിരുന്ന പുരുഷ ഫാഷനുകളും മുഖം
മാറ്റിത്തുടങ്ങിയിരിക്കുന്നു. പാന്റുകള്‍ ഒരുപാട് മോഡലുകളില്‍
ഇറങ്ങിയിരുന്നെങ്കിലും നിറങ്ങള്‍ വെച്ച് പരീക്ഷണം നടത്തിയിരുന്നില്ല.
നിറങ്ങള്‍ പെണ്‍ വസ്ത്രങ്ങളില്‍ മാത്രമേ പരീക്ഷിക്കാവൂ എന്നത് വെറും
തെറ്റിദ്ധാരണയായി മാത്രം മാറ്റിക്കൊണ്ട് പുരുഷ വസ്ത്രങ്ങളിലേക്കും
നിറങ്ങള്‍ ചുവട്മാറ്റം നടത്തിക്കഴിഞ്ഞു.

ഫാഷന്‍ ലോകത്ത് ജെന്റ്‌സ് പാന്റുകള്‍ നിറങ്ങളുടെ കാര്യത്തില്‍ പിശുക്ക്
കാട്ടിയിരുന്ന കാലത്ത് ജീന്‌സുകളില്‍ മാത്രമാണ് ഫാഷന്‍ പരീക്ഷണം
നടത്തിയിരുന്നത്. പിന്നീട് പാന്റുകള്‍ പോളീക്കോട്ടനുകളിലേക്ക് മാറാന്‍
തുടങ്ങി.അടുത്ത കാലത്ത് പ്യുവറ് കോട്ടന്‍ പാന്റുകളായിരുന്നു വിപണി
കയ്യടക്കിയത്.

പാന്റുകളില്‍ പലതരം വറൈറ്റികള്‍പരീക്ഷിച്ചെങ്കിലും കൂടുതല്‍ വ്യത്യസ്ഥത
തോന്നിയത് പാന്റുകളിലെ നിറങ്ങളുടെ സാന്നിദ്ധ്യം തന്നെയായിരുന്നു.
മള്‍ട്ടി കളര്‍ , ഷര്‍ട്ടിനൊപ്പം പാന്റുകളിലേക്ക് കൂടി ചേക്കറിയപ്പോള് ആദ്യം
സ്വീകരിച്ചത് ക്യാമ്പസ് തന്നെയായിരുന്നു. കാലത്തിനനുസരിച്ച് ഫാഷനിലുണ്ടായ
മള്‍ട്ടി കളര്‍ പാന്റുകള്‍ ഇതിനോടകം തന്നെ യൂവാക്കളെ കീഴടക്കി കഴിഞ്ഞു.
കളര്‍ പാന്റുകള്‍ ആണ്‌പെണ് വ്യത്യസ്ഥമില്ലാതെ യുവത്വത്തിന് ചേരുമെന്ന്
തെളിയിച്ചു കഴിഞ്ഞു.

കളറുകളില്‍ തന്നെ മഞ്ഞ, പിങ്ക്, ചുവപ്പ്, റോയല് ബ്ലു, പച്ച എന്നിവയ്ക്കാണ്
ഡിമാണ്ട് .ഇതില് ഫെമിനിന്‍ കളറായി പിങ്കിനാണ് ഡിമാന്ഡ് കൂടുതല്‍ . വെറൈറ്റി
ലുക്ക് നല്കുന്ന കളറ് പാന്റുകള്‌ക്കൊപ്പം കോണ്‍ ട്രാസ്റ്റ് കളര്‍
ഷെര്‍ട്ടുമാണ് കോമ്പിനേഷന്‍ . പല നിറങ്ങളില്‍ എത്തുന്ന ഇത്തരം മള്‍ട്ടി കളര്‍
പാന്റുകള്‍ക്ക് 8003000രൂപ വരേയാണ് വില.

Scroll To Top