Monday December 05, 2016
Latest Updates

മോസില്ല ഒഎസില്‍ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

മോസില്ല ഒഎസില്‍ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

പ്രമുഖ ബ്രൗസറായ  മോസില്ല ഫയര്‍ ഫോക്‌സിന്റെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വരുന്നു. ഇന്ത്യന്‍ ഫോണ്‍ നിര്മ്മാതാക്കലായ സ്‌പൈസും ഇന്റെക്‌സുമാണ് മോസില്ല ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ പുറത്തിറക്കുന്നത്. ഇന്റെക്‌സിന്റെ ഫോണ്‍ ഈ മാസം 25 നു വിപണിയില്‍ എത്തും. ഫോണിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഫോണായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. സ്‌പൈസിന്റെ ഫോണ്‍ 2299 രൂപയ്ക്ക് 29 നു വിപണിയില്‍ ഇറങ്ങും.

സ്‌പൈസിന്റെ ‘ഫയര്‍ വണ്‍ മി എഫ്എക്‌സ്1 എന്ന ഫയര്‍ഫോക്‌സ് ഫോണ്‍ 3.5 ഇഞ്ച് ടച്ച് സ്‌ക്രീനുള്ളതും രണ്ട് സിം ഇടാവുന്നതുമാണ്. പിന്നില്‍ 2 മെഗാ പിക്‌സല്‍ ക്യാമറയും മുന്നില്‍ 1.3 മെഗാ പിക്‌സല്‍ ക്യാമറയുമുണ്ട്. ഒരു ജിഗാഹെട്‌സ് പ്രോസസര്‍. ഫീച്ചര്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകളിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കളെ ഉദ്ദേശിച്ചാണ് മോസില്ല ഫോണുകള്‍ വിപണിയില്‍ എത്തുന്നത്.

നിലവില്‍ ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകള്‍ക്കാന് വിപണിയിലെ ആധിപത്യം. എന്നാല്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത വില ആയതിനാല്‍ സ്മാര്‍ട്ട് വിപണിയിലെത്തുന്ന കുറഞ്ഞ വിലയ്ക്കുള്ള ഫോണുകള്‍ വിപണി പിടിക്കുമെന്നാണ് മോസില്ലയുടെ പ്രതീക്ഷ.

Scroll To Top