Sunday December 11, 2016
Latest Updates

മോഷ്ടിക്കപ്പെട്ട 70 ഓളം ഫോണുകളുമായി കള്ളന്മാര്‍ പിടിയിലായി

മോഷ്ടിക്കപ്പെട്ട 70 ഓളം ഫോണുകളുമായി കള്ളന്മാര്‍ പിടിയിലായി

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും മോഷ്ടിക്കപ്പെട്ട 70 ഓളം ഫോണുകളുമായി കള്ളന്മാര്‍ പിടിയിലായി. ഡബ്ലിനിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മോഷണ മുതല്‍ പിടികൂടിയത്. 15,000 യൂറോ വിലയുള്ള 70 ഓളം ഫോണുകള്‍ പിടികൂടി. ഫോണുകള്‍ക്ക് പുറമേ 30,000 യൂറോയുടെ കഞ്ചാവും കൊക്കെയ്‌നും ഹെറോയിനും പിടികൂടി.

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ടു പേരെ ചോദ്യം ചെയ്യുന്നു. ഒരാളെ വിട്ടയച്ചു. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന റെയ്ഡില്‍ ആര്‍ഡീ, ദ്രോഹഡ എന്നിവടങ്ങളില്‍ നിന്നായി കഞ്ചാവും മോഷ്ടിക്കപ്പെട്ട ടാബ്ലെറ്റുകളും കണ്ടെടുത്തു. റെയ്ഡുകളില്‍ അറസ്റ്റിലായവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. അറസ്റ്റിലായ രണ്ടു യുവാക്കളെ ഡണ്ട്‌ലക്ക് കോടതിയില്‍ ഹാജരാക്കി.

Scroll To Top