Friday December 09, 2016
Latest Updates

മോഷണ സംഘത്തെ ഗാര്‍ഡ വലയിലാക്കി

മോഷണ സംഘത്തെ ഗാര്‍ഡ വലയിലാക്കി

ടിപ്പററി: ഏഴുപേരടങ്ങുന്ന മോഷണ സംഘത്തെ ഗാര്‍ഡ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. ടിപ്പററിയിലെ ഒരു കുടുംബ വീട്ടില്‍ കയറി മോഷ്ടിച്ച് തിരിച്ചു വരും വഴിയാണ് ഏഴംഗസംഘം ഗാര്‍ഡയുടെ പിടിയിലായത്.
ടിപ്പററിയിലെ ഒരു കുടുംബവീട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണിയോടെ എത്തിയ ഏഴംഗസംഘം മോഷണം കഴിഞ്ഞ് മോഷ്ടിച്ച വാഹനങ്ങളുമായി തിരികെപ്പോകും വഴിയാണ് ഗാര്‍ഡയുടെ പിടിയിലായത്.
മോഷണം നടത്തിയതിനു ശേഷം സംഘം രണ്ടു വിഭാഗമായി തിരിഞ്ഞാണ് യാത്രചെയതത്. അതില്‍ രണ്ടുപേരടങ്ങുന്ന ആദ്യ സംഘം അതേ വീട്ടില്‍ നിന്നും മോഷ്ടിച്ച 4*4 വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ന്യൂലാന്‍ഡ് ക്രോസിനു മുന്‍പുള്ള റോഡില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.
മറ്റ് അഞ്ചുപേരും മറ്റൊരു വാഹനത്തില്‍ കില്‍ഡെയറിലെ നാസ്സില്‍ വച്ച് ഗാര്‍ഡയുടെ പിടിയിലാവുകയും ചെയ്തു.
മോഷ്ടാക്കളില്‍ എല്ലാവരുടെയും പ്രായം 20ഉം അതിനു മുകളിലുമാണ്. ഇവരെ കില്‍ഡെയറിലെയും ഡബ്ലിനിലെയും സ്‌റ്റേഷനില്‍ റിമാന്‍ഡില്‍ വച്ചിരിക്കുകയാണ്.
മോഷണശ്രമത്തിനിടെ വാഹനാപകടവും സംഭവിച്ചതിനാല്‍ റോഡുഗതാഗതം ഇന്നലെ ഭാഗീകമായി തടസപ്പെടുകയുണ്ടായി. ന്യൂലാന്‍ഡ്‌സ് ക്രോസില്‍ വച്ച് അപകടം നടന്നതിനാല്‍ എന്‍7 ഭാഗത്തേക്കുള്ള റോഡില്‍ വാഹന ഗതാഗതം തടസപ്പെടുകയുണ്ടായി. എന്‍7 റോഡിന്റെ രണ്ട് ലൈനുകളും ഗതാഗതം തടസപ്പെട്ടു.

Scroll To Top