Monday December 05, 2016
Latest Updates

മോളി മെലന് സഫോക്ക് സ്ട്രീറ്റില്‍ പുതിയ വീട് 

മോളി മെലന് സഫോക്ക് സ്ട്രീറ്റില്‍ പുതിയ വീട് 

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ ടൂറിസം പ്രതീകം മോളി മെലന് വീണ്ടും സ്ഥലം മാറ്റം. സഫോക്ക് സ്ട്രീറ്റിലാണ് മോളി മെലന്റെ പുതിയ വീട്. ലുവാസ് തരാം റൂട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തിലാണ് മോളി മെലനെ സ്ഥലം മാറ്റിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് മോളി മെലനെ പഴയ സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിച്ചത്. 

ടൂറിസം മന്ത്രി പാസ്‌ക്കല്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് മോളി മെലനെ പുതിയ വീട്ടിലേക്ക് മാറ്റിയത്. നൂറു കണക്കിന് ആളുകള്‍ മോളി മെലന്റെ സ്ഥലം മാറ്റത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. 

അയര്‍ലണ്ട്കാര്‍ക്കൊപ്പം പുറത്ത് നിന്നുള്ള ടൂറിസ്റ്റുകളും മോളി മെലനെ കാണാന്‍ എത്തിയിരുന്നു. ചില സ്ത്രീകള്‍ മോളി മെലനെ പുകഴ്ത്തുന്ന പാട്ടുകള്‍ പാടുന്നുണ്ടായിരുന്നു. പഴയ സ്ഥലത്ത് നിന്ന് മോളി മെലനെ സ്ഥലം മാറ്റിയ ശേഷം പ്രതിമയില്‍ മിനുക്ക് പണികള്‍ നടത്തിയിരുന്നു. ലുവാസ് ട്രാം റൂട്ടിലെ പണികള്‍ തീര്‍ത്താലുടന്‍ മോളി മെലനെ പഴയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും

Scroll To Top