Sunday December 04, 2016
Latest Updates

മോളി മെലനെ സ്ഥലം മാറ്റി; പുതിയ വാസസ്ഥലം മൂന്ന് വര്‍ഷത്തേക്ക്

മോളി മെലനെ സ്ഥലം മാറ്റി; പുതിയ വാസസ്ഥലം മൂന്ന് വര്‍ഷത്തേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രശസ്തമായ മോളി മേലന്റെ പ്രതിമയ്ക്ക് സ്ഥാനചലനം. ഗ്രാഫ്റ്റണ്‍ സ്ട്രീറ്റില്‍ നിന്നാണ് മോളി മേലനെ സ്ഥലം മാറ്റിയത്. ലുവാസ് ട്രാം റൂട്ട് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് മോളി മെലനു സ്ഥാനചലനം സംഭവിച്ചത്. മോളി മെലനെ താല്ക്കാലികമായി സഫോക്ക് സ്ട്രീറ്റിലേക്കാണ് മാറ്റിയത്. കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്കെങ്കിലും മോളി മെലന്‍ പുതിയ വാസസ്ഥലത്ത് കഴിയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ വെങ്കലത്തില്‍ നിര്‍മ്മിച്ച പ്രതിമയിലെ വിള്ളലുകളും കേടുപാടുകളും ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും.

ലുവാസ് ക്രോസ് സിറ്റി പ്രൊജക്റ്റിലെ ഹെറിറ്റേജ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രതിമ മാറ്റി സ്ഥാപിച്ചത്. പ്രതിമയിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതും ഇവരുടെ നേതൃത്വത്തിലാകും. 1988 ലാണ് ആദ്യമായി മോളി മേലന്റെ പ്രതിമ നഗരത്തില്‍ സ്ഥാപിച്ചത്. ശില്‍പ്പി ജീന്‍ റെയ്‌നാര്‍ട്ടാണ് ഈ ലോകപ്രശസ്ത ശില്പ്പം നിര്‍മ്മിച്ചത്. നഗരത്തില്‍ ശില്‍പ്പം സ്ഥാപിച്ചതിനു ശേഷം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അയര്‍ലണ്ടില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് മോളി മേലന്റെ പ്രതിമ.

Scroll To Top