Sunday December 11, 2016
Latest Updates

മോളി മെലനെ ബുര്‍ഖ ധരിപ്പിച്ചു പ്രതിഷേധം ,അയര്‍ലണ്ട് ഇസ്ലാമിക സ്വാധീനത്തിലെന്ന് ഇസ്രയേല്‍

മോളി മെലനെ ബുര്‍ഖ ധരിപ്പിച്ചു പ്രതിഷേധം ,അയര്‍ലണ്ട് ഇസ്ലാമിക സ്വാധീനത്തിലെന്ന് ഇസ്രയേല്‍

ഡബ്ലിന്‍: അയര്‍ലണ്ട് ഇസ്ലാമിക സ്വാധീനത്തിലെന്ന് ഇസ്രയേല്‍. ഡബ്ലിനിലെ ഇസ്രയേല്‍ എംബസിയുടെ പേജിലൂടെയാണ് ഇസ്രയേല്‍ ആരോപണം ഉന്നയിച്ചത്. അയര്‍ലണ്ടിന്റെ സാംസ്‌കാരിക പ്രതീകങ്ങളിലോന്നായ  മോളി മെലന്റെ പ്രതിമയില്‍ ബുര്‍ഖ ധരിച്ച ഒരു ചിത്രമാണ് എംബസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അയര്‍ലണ്ടില്‍ ഇസ്ലാമിക സ്വാധീനം ചുവടുറപ്പിക്കുന്നതിന്റെ അടയാളമായാണ് ബുര്‍ഖ ധരിച്ച മോളി മെലന്റെ ചിത്രം
എംബസിയുടെ പേജില്‍ പോസ്റ്റ് ചെയ്തത്.

നിഖാബ് ധരിച്ച് ഒരു റോക്കറ്റ് ലോഞ്ചറും കയ്യിലേന്തി നില്‍ക്കുന്ന മോണാലിസയുടെ ചിത്രവും ഇസ്രയേല്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ്ചെയ്തിട്ടുണ്ട്. അയര്‍ലണ്ടിലെ പാലസ്തീന്‍ അനുകൂല സംഘടനകളുടെ നിലപാടുകളാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത് എന്നാണു സൂചന. അതേസമയം ഇസ്രായേലിന്റെ നടപടിക്കെതിരെ അയര്‍ലണ്ടില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അയര്‍ലണ്ടിനെ കൂടാതെ ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഇസ്ലാം സ്വാധീനത്തില്‍ അകപ്പെടുമെന്ന് ഇസ്രയേല്‍ എംബസി പറയുന്നു. ഇതിനായി മൈക്കലാഞ്ചലോ ഉള്‍പ്പെടെയുള്ള പ്രശസ്തരുടെ ചിത്രങ്ങള്‍ വികൃതമാക്കി എംബസിയുടെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോളി മെലന്റെ ഉള്‍പ്പെടെ വികൃതമാക്കിയ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത് എംബസിയുടെ അറിവോടെയാണെന്ന് എംബസി വക്താവ് പറഞ്ഞു. സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ പിന്‍വലിച്ചു. ഇസ്രയേല്‍ എംബസിയുടെ നടപടിക്കെതിരെ സിന്‍ ഫിന്‍ വിദേശകാര്യ വക്താവ് ഷീന്‍ ക്രോവേ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.

Scroll To Top