Saturday December 10, 2016
Latest Updates

മോളി മെലനെ ചൊല്ലി ഡബ്ലിനില്‍ വിവാദം കത്തുന്നു : സിറ്റി കൗണ്‍സിലില്‍ ബഹളം

മോളി മെലനെ ചൊല്ലി ഡബ്ലിനില്‍ വിവാദം കത്തുന്നു : സിറ്റി കൗണ്‍സിലില്‍ ബഹളം

ഡബ്ലിന്‍ : വിവാദത്തിന് വഴിതെളിച്ചുകൊണ്ട് മോളി മെലന്‍ പ്രതിമ വാര്‍ത്തകളില്‍ നിറയുന്നു. ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പരിധിയില്‍ നിലനില്‍ക്കുന്ന മോളി മെലന്‍ പ്രതിമയാണ് ഇപ്പോള്‍ സ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലേക്ക് രാഷ്ട്രീയപാര്‍ട്ടികളെ എത്തിച്ചിരിക്കുന്നത്.
പ്രതിമ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നിടത്തുനിന്നും മൂര്‍ സ്ട്രീറ്റിലേക്ക് മാറ്റുന്നതിനെയാണ് ഫിന്‍ഗീലും ലേബര്‍പാര്‍ട്ടിയും എതിര്‍ക്കുന്നത്. അത്തരമൊരു മാറ്റം സംഭവിക്കുകയാണെങ്കില്‍ അത് ഫിന്‍ ഫാളിന്റെ മാത്രം വിജയമായിത്തീരുമെന്ന ഭയമാണ് മാറ്റത്തെ എതിര്‍ക്കാനുള്ള പ്രധാന കാരണവും.
ഇപ്പോള്‍ പ്രതിമ സ്ഥിതിചെയ്യുന്ന ഗ്രാഫ്റ്റണ്‍ സ്ട്രീറ്റില്‍ നിന്നാണ് മൂര്‍ സ്ട്രീറ്റിലേക്ക് മാറ്റി സ്ഥാപിക്കേണ്ടത്. ലുവാസ് ക്രോസ് സിറ്റി ലൈന്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. പ്രതിമ മൂര്‍ സ്ട്രീറ്റിലേക്ക് മാറ്റണമെന്ന് തന്നെയാണ് ഫിന്‍ ഫാള്‍ കൗണ്‍സിലര്‍ മേരി ഫിറ്റ്‌സ്പാട്രിക് പറഞ്ഞത്.
എന്നാല്‍ അവരുടെ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയാണ് ഫിന്‍ഗീലിന്റെ ജെറി ബ്രീനും ലാബര്‍ പാര്‍ട്ടിയുടെ പഡ്രായിക് മക്ലോഗ്ലിനും എതിര്‍ക്കുകയാണ് ചെയ്തത്.
ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിന്റെ ഉന്നമനത്തിനായി 14 മില്ല്യണ്‍ യൂറോയാണ് ചിലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ നേട്ടം നോക്കി അതിന് തടസം നില്‍ക്കുന്നത് അതൃപ്തികരമാണെന്നും മേരി ഫിറ്റ്‌സ്പാട്രിക് പറഞ്ഞു.
ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിനെ മാറ്റിമറിച്ചുകൊണ്ടുള്ള പുരോഗതി വേണ്ടെന്നു തന്നെയാണ് മക്ലോഗ്ലിന്‍ പറഞ്ഞത്.
എന്നാല്‍ മോളി മെലനെ അവരുടെ സ്പിരിച്വല്‍ ഹോമിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ് കൗണ്‍സില്‍

ഡബ്ലിന്റെ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന അസാമാന്യ പ്രതിഭയാണ് മേരി മെലന്‍ .ഡബ്ലിന്‍ തെരുവിലെ ഒരു മീന്‍ കച്ചവടക്കാരിയായിരുന്നു അതി സുന്ദരിയായ മോളി. വാക്കുകള്‍ കൊണ്ട് ആരെയും വീഴ്ത്താന്‍ കഴിവുള്ള ബുദ്ധിമതിയും .സൗന്ദര്യവും ബുദ്ധിയും ഒന്നിച്ചു ചേര്‍ന്ന മെലനെ കാണാനായി തെരുവോരങ്ങളില്‍ ജനം കാത്തു നിന്നിരുന്നത്രേ.

രാത്രികാലങ്ങളില്‍ അവളുടെ വീടിനു മുന്‍പില്‍ ‘സ്‌നേഹം’ കാത്ത് , ഉറങ്ങാതെ ‘ക്യൂ ‘ നിന്നവരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ഉണ്ടായിരുന്നു !ട്രിനിറ്റി കോളജിലെ വിദ്യാര്‍ഥികളായിരുന്നു ധനികരായ ഐറിഷ്‌കാരെ കൂടാതെ മേരി മെലന്റെ പ്രധാന ‘കസ്റ്റമേഴ്‌സ് ‘


യുവാക്കള്‍ അവളെ കുറിച്ചു കവിതകള്‍ എഴുതി.അത്തരം ഒരു കവിതകളിലൂടെ അയര്‍ലണ്ടില്‍ മാത്രമല്ല ലോകത്തെമ്പാടും മേരി മെലന്‍ എന്ന മീന്‍കാരി പെണ്‍കുട്ടി പ്രശസ്തയായി.ഇപ്പോള്‍ ഡബ്ലിന്‍ നഗരത്തില്‍ എത്തുന്ന ഒരു ടൂറിസ്റ്റും മേരി മെലനെ കാണാതെ പോകാറില്ല. അത് കൊണ്ട് തന്നെ ഡബ്ലിന്‍കാര്‍ക്ക് എപ്പോഴും മേരി മെലന്‍ പ്രിയപ്പെട്ടവളാണ്like-and-share

 

Scroll To Top