Thursday December 08, 2016
Latest Updates

മോര്‍റ്റ്‌ഗേജ് മുടക്കുന്നവര്‍ക്ക് ഇനി കൂടുതല്‍ ‘ശിക്ഷ’ നല്‍കാന്‍ റവന്യൂ

മോര്‍റ്റ്‌ഗേജ് മുടക്കുന്നവര്‍ക്ക് ഇനി കൂടുതല്‍ ‘ശിക്ഷ’ നല്‍കാന്‍ റവന്യൂ

ഡബ്ലിന്‍ :ടാക്‌സ് റിലീഫ് റദ്ദാക്കപ്പെടുന്നതോടെ അയര്‍ലണ്ടിലെ കടബാധ്യതകളില്‍ കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങള്‍ കൂടുതല്‍ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. മോര്‍ട്ട്‌ഗേജ് വഴി കൂടുതല്‍ ബാധ്യതകള്‍ തലയിലായവര്‍ക്കാണ് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൂടുതല്‍ ബാധ്യതകള്‍ അടച്ചു തീര്‍ക്കാനുള്ളവരുടെ മോര്‍ട്ട്‌ഗേജ് ഇന്ററസ്റ്റ് ടാക്‌സ് റിലീഫാണ് ഈ മാസം മുതല്‍ നിര്‍ത്തലാക്കുകയോ കുറയ്ക്കുകയോ ചെയ്തിരിക്കുന്നത്. ടാക്‌സ് റിലീഫ് സോഴ്‌സ് (ടിആര്‍എസ്) നിര്‍ത്തലാക്കുന്നത് വഴി 300,000 യൂറോ മോര്‍ട്ട്‌ഗേജ് കൃത്യമായി അടച്ചു തീര്‍ക്കാന്‍ സാധിക്കാതെ വരുന്ന ഒരാള്‍ക്ക് ഒരുമാസം നഷ്ടമാവുന്നത് 270 യൂറോയോളമായിരിക്കും.

മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കളെ കൂടുതല്‍ ബാധ്യതകള്‍ കൊടുക്കുന്ന തരത്തിലേക്ക് സാമ്പത്തിക നിലവാരം പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബാങ്കില്‍ അടക്കുന്ന ഇന്ററസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ടിആര്‍എസ് റിലീഫ് തീരുമാനിക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊത്ത ബാധ്യതയില്‍ വരുന്ന ഇന്ററസ്റ്റ് ഇതില്‍ കണക്കാക്കപ്പെടുകയില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

1400 ,00 ത്തില്‍പ്പരം വീട്ടുടമസ്ഥര്‍ക്കും മോര്‍ട്ട്‌ഗേജില്‍ ഇത്തരം ബാധ്യതകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പുതിയ നിയമങ്ങള്‍ വരുന്നതോടെ ഇവര്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളപ്പെടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

Scroll To Top