Friday December 09, 2016
Latest Updates

മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കൂടുന്നു

മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കൂടുന്നു

ഡബ്ലിന്‍ :പുതിയ വായ്പകള്‍ക്കുള്ള പലിശ നിരക്ക് കൂടുന്നതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍.12 ബേസിസ് പോയിന്റ് അഥവാ 0.12% ശതമാനത്തിന്റെ വര്‍ദ്ധനവാണ് പലിശനിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ്
സെന്‍ട്രല്‍ ബാങ്ക് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതോടെ പുതിയ പലിശനിരക്ക് 3.38 ശതമാനമായി പുനര്‍നിശ്ചയിക്കപ്പെടും. യൂറോസോണില്‍ 2.09 ശതമാനത്തില്‍ പശിലനിരക്ക് നിലനില്‍ക്കുന്ന സ്ഥാനത്താണ് അയര്‍ലണ്ടില്‍ പലിശനിരക്ക് വര്‍ദ്ധിക്കുന്നത്.

ഭാവന വായ്പകള്‍ക്കും പലിശ നിരക്ക് കൂടി. റീനെഗോസിയേഷന്‍ ഒഴിവാക്കിയാല്‍ പുതിയ ഭവന വായ്പകള്‍ക്ക് 4.2 ശതമാനമാണ് പലിശ നിരക്ക്. എങ്കിലും എല്ലാ ഭവന വായ്പകളുടെയും ശരാശരി കണക്കുവച്ചു നോക്കുമ്പോള്‍ നിരക്ക് 2.72 ശതമാനമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2012 പകുതിയോടെയാണ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയും വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയും തമ്മില്‍ വലിയ അന്തരം ഉണ്ടായതെന്ന് സെന്‍ട്രല്‍ ബാങ്ക് നിരീക്ഷിച്ചു. 2012 ഏപ്രിലില്‍ 100 ബേസിസ് പോയിന്റ് ആയിരുന്നത് ഇപ്പോള്‍ 350 ബേസിസ് പോയിന്റ് ആയി വര്‍ദ്ധിച്ചുവെന്നും സെന്‍ട്രല്‍ ബാങ്ക് പറയുന്നു.

Scroll To Top