Sunday December 11, 2016
Latest Updates

മോര്‍ട്ട്‌ഗേജ് കുടിശിഖ പിരിക്കാന്‍ ബാങ്കുകള്‍ വക്കീല്‍ നോട്ടീസ് അയയ്ക്കരുതെന്നു നിര്‍ദ്ദേശം

മോര്‍ട്ട്‌ഗേജ് കുടിശിഖ പിരിക്കാന്‍ ബാങ്കുകള്‍ വക്കീല്‍ നോട്ടീസ് അയയ്ക്കരുതെന്നു നിര്‍ദ്ദേശം

ഡബ്ലിന്‍: മോര്‍ട്ട്‌ഗേജ് കുടിശിഖക്കാര്‍ക്ക് ബാങ്കുകള്‍ വക്കീല്‍ നോട്ടീസ് അയയ്ക്കരുതെന്നു നിര്‍ദ്ദേശം. റിച്ചാറ്റ്‌സ് ഫിനാന്‍സ് കമ്മറ്റിയാണ് ഈനിര്‍ദ്ദേശം നല്‍കിയത്. ബാങ്കുകള്‍ക്ക് ഇനി മേല്‍ വക്കീല്‍ നോട്ടീസ് അയയ്ക്കാന്‍ അനുമതി നല്‍കരുതെന്നാണ് നിര്‍ദേശം. നിലവില്‍ മോര്‍ട്ട്‌ഗേജ് കുടിശിഖക്കാര്‍ക്ക് ലീഗല്‍ നോട്ടീസ് അയയ്ക്കാന്‍ ബാങ്കുകളെ അനുവദിക്കുന്ന നിയമം മാറ്റണമെന്ന് ഫിനാന്‍സ് കമ്മറ്റി അധ്യക്ഷന്‍ സിറന്‍ ലിഞ്ച് അഭിപ്രായപ്പെട്ടു. ലീഗല്‍ നോട്ടീസുകള്‍ കിട്ടാക്കടം പിരിക്കാനുള്ള ഉപാധിയല്ലെന്നും സമിതി അഭിപ്രായപെട്ടു.

കമ്മറ്റി മുന്‍ കാലങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ സെന്‍ട്രല്‍ ബാങ്കിന്റെ ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയനിര്‍ദ്ദേശവും സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

അതേസമയം മോര്‍ട്ട്‌ഗേജ് കുടിശിഖക്കാരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് ഫിനാഫാള്‍ ധനകാര്യ വക്താവ് മൈക്കല്‍ മഗ്രാത്ത് പറഞ്ഞു. ലോക്കല്‍ അതോറിറ്റി മോര്‍ട്ട്‌ഗേജ് കുടിശിഖക്കാരെക്കുറിച്ച് എന്‍വയോണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നാണ് മഗ്രാത്തിന്റെ പരാതി.ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 31 ശതമാനം ലോക്കല്‍ അതോറിറ്റി മോര്‍ട്ട്‌ഗേജുകള്‍ കുടിശിഖയിലാണെന്നാണ് റിപ്പോര്‍ട്ട്. 

Scroll To Top