Thursday December 08, 2016
Latest Updates

മോര്‍ട്ട്‌ഗേജ് കുടിശിഖയുള്ളവര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ കടം തീര്‍ക്കാന്‍ മാര്‍ഗം തെളിയുന്നു

മോര്‍ട്ട്‌ഗേജ് കുടിശിഖയുള്ളവര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ കടം തീര്‍ക്കാന്‍ മാര്‍ഗം തെളിയുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് കുടിശിഖയുള്ളവര്‍ക്ക് കടബാധ്യത തീര്‍ക്കാന്‍ മാര്‍ഗം തെളിയുന്നു. എഐബി ബാങ്കും കെബിസി ബാങ്കും ഐറിഷ് മോര്‍ട്ട്‌ഗേജ് ഹോള്‍ഡേഴ്‌സ് ഓര്‍ഗനൈസേഷനുമായി ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. കുടിശിഖയുള്ളവരുടെ കടബാധ്യത വരുന്ന മൂന്ന് മാസത്തിനകം തീര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 

ബാങ്കുകളില്‍ കടബാധ്യതയുള്ള, പ്രോപ്പര്‍ട്ടി കൈമാറാന്‍ സന്നദ്ധരായ ഇടപാടുകാരുടെ പ്രോപ്പര്‍ട്ടികള്‍ കൈപ്പറ്റി പെഴ്‌സണല്‍ ഇന്‍സോള്‍വന്‍സി അറെയ്ഞ്ച്‌മെന്റ് പ്രകാരം കടബാധ്യതകള്‍ ഒത്തുതീര്‍പ്പാക്കുന്ന പദ്ധതിയാണിത്. നിലവിലുള്ള പെഴ്‌സണല്‍ ഇന്‍സോള്‍വന്‍സി അറെയ്ഞ്ച്‌മെന്റ് പ്രോഗ്രാമുകള്‍ അഞ്ച് വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെ നീണ്ടു നില്‍ക്കുന്നവയാണ്. 

അവയില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മാസം കൊണ്ട് കടബാധ്യത തീര്‍ക്കാന്‍ ഉ തകുന്ന രീതിയിലാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കടബാധ്യതയുള്ളവരുടെയും ക്രെഡിറ്റര്‍മാരുടെയും ഉഭയസമ്മത പ്രകാരമാകും കരാറില്‍ ഏര്‍പ്പെടുക. അനിവാര്യവും പോസിറ്റീവുമായ ഒരു നീക്കമാണ് ഇതെന്ന് ഐറിഷ് മോര്‍ട്ട്‌ഗേജ് ഹോള്‍ഡേഴ്‌സ് ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ഡേവിഡ് ഹാള്‍ പറഞ്ഞു. ദീര്‍ഘകാല കടബാധ്യതകള്‍ ഒഴിവാക്കുന്നതിന് ഉപകരിക്കുന്നതാണ് ഈ പദ്ധതി. 

ബാങ്കുകളിലെ കടബാധ്യത ഒഴിവാക്കി മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറാനും മറ്റുമായി കാത്തിരിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാവും പുതിയ കടാശ്വാസ പദ്ധതിയെന്ന് വിദഗ്ദര്‍ പറയുന്നു. 

Scroll To Top