Sunday December 04, 2016
Latest Updates

മോര്‍ട്ട്‌ഗേജ് എഴുതിത്തള്ളുമെന്ന പ്രതീക്ഷ വേണ്ട; കുടിശിഖക്കാര്‍ 50 യൂറോയെങ്കിലും മാസം തിരിച്ചടയ്ക്കണം

മോര്‍ട്ട്‌ഗേജ് എഴുതിത്തള്ളുമെന്ന പ്രതീക്ഷ വേണ്ട; കുടിശിഖക്കാര്‍ 50 യൂറോയെങ്കിലും മാസം തിരിച്ചടയ്ക്കണം

ഡബ്ലിന്‍: മോര്‍ട്ട്‌ഗേജ് കുടിശിഖയുള്ളവര്‍ മുതലും പലിശയും സഹിതം തുക
തിരിച്ചടക്കണമെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട്. ബാങ്ക് ഓഫ് അയര്‍ലണ്ട് ചീഫ്
എക്‌സിക്യൂട്ടിവ് റിച്ചി ബൌച്ചര്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതോടെ
കുടിശിഖ എഴുതി തള്ളുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരിക്കുകയാണ്. മോര്‍ട്ട്‌ഗേജ്
കുടിശിഖ എഴുതിത്തള്ളുമെന്നായിരുന്നു ഒരു വിഭാഗം കുടിശിഖക്കാരുടെ
പ്രതീക്ഷ. ബാങ്ക് ഓഫ് അയര്‍ലണ്ടിലെ കുടിശിഖ തീര്‍പ്പാക്കുന്നത് സംബന്ധിച്ച്
ധനകാര്യ വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ബൌച്ചര്‍
ഇക്കാര്യം പറഞ്ഞത്.

അതേസമയം മോര്‍ട്ട്‌ഗേജ് തിരിച്ച്ടവിനു അല്‍പ്പം സാവകാശം ലഭിക്കുമെന്നാണ്
പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പ്രതിമാസം 50 യൂറോ വരെ കുറഞ്ഞ ഇഎംഐയില്‍
മോര്‍ട്ട്‌ഗേജ് തിരിച്ച് അടക്കാന്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് അധികൃതര്‍ സാവകാശം
നല്കുമെന്നാണ് സൂചന. കുടിശിഖക്കാരെ പാപ്പരായി പ്രഖ്യാപിക്കുന്നത്
സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട നാല് ഭേദഗതികളില്‍
രണ്ട് നിര്‍ദ്ദേശങ്ങളും തള്ളിക്കളയാനും ചര്‍ച്ചയില്‍ തീരുമാനമായി.

ദൈനംദിനം ചിലവുകളില്‍ നിന്നും മിച്ചം പിടിക്കുന്ന തുകയെങ്കിലും
തിരിച്ചടവായി നടത്താന്‍ ബൗഷര്‍ മോര്‍ട്ട്‌ഗേജ് ഉപയോക്താക്കളോട്
ആവശ്യപ്പെട്ടു. മാസം 50 യൂറോയെങ്കിലും വെച്ച് തിരിച്ചടയ്ക്കാന്‍ ബാങ്ക്
ഓഫ് അയര്‍ലണ്ടിന്റെ മോര്‍ട്ടഗേജ് കുടിശിഖകള്‍ നിയന്ത്രിക്കുന്ന
വിഭാഗത്തിന്റെ വക്താവും ആവശ്യപ്പെട്ടു. വായ്പയുടെ പേരില്‍ നാട്ടുകാരെ
കുടിയൊഴിപ്പിക്കുന്നതിന് പിന്നാലെ പോകുന്നത് ക്രൂരമാണെന്നും ഇത് മാനസീക
പീഡനമാണെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു

Scroll To Top