Saturday December 10, 2016
Latest Updates

മോര്‍ട്ട്‌ഗേജ് അടയ്ക്കുന്നത് നിര്‍ത്തി വയ്ക്കാന്‍ ഐറിഷ് മോര്‍ട്ട്‌ഗേജ് ഹോള്‍ഡേഴ്‌സ് ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശം

മോര്‍ട്ട്‌ഗേജ് അടയ്ക്കുന്നത് നിര്‍ത്തി വയ്ക്കാന്‍ ഐറിഷ് മോര്‍ട്ട്‌ഗേജ് ഹോള്‍ഡേഴ്‌സ് ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശം

ഡബ്ലിന്‍: ബാങ്കുകള്‍ കടാശ്വാസത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയില്ലെങ്കില്‍ മോര്‍ട്ട്‌ഗേജ് അടയ്ക്കുന്നത് നിര്‍ത്തി വയ്ക്കാന്‍ ഐറിഷ് മോര്‍ട്ട്‌ഗേജ് ഹോള്‍ഡേഴ്‌സ് ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശം. മോര്‍ട്ട്‌ഗേജ് കുടിശിഖയുള്ളവര്‍ അടവ് നിര്‍ത്തി വെച്ച് ഇപ്പോള്‍ താമസിക്കുന്ന വീടുകളില്‍ തന്നെ തുടരാനും ഐഎംഎച്ച്ഓ നിര്‍ദ്ദേശം നല്‍കി. 

മോര്‍ട്ട്‌ഗേജ് അസോസിയേഷന്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 10,000 പേര്‍ മോര്‍ട്ട്‌ഗേജ് കുടിശിഖയുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. മോര്‍ട്ട്‌ഗേജ് കുടിശിഖയുടെ പേരില്‍ ബാങ്കില്‍ നിന്ന് കുടിയിറക്ക് ഭീഷണി നേരിടുന്നവരെ സഹായിക്കാന്‍ ആവശ്യമായ നയങ്ങള്‍ സ്വീകരിക്കുമെന്ന് ഐ എം ഏച്ച് ഓ ചെയര്‍മാന്‍ ഡേവിഡ് ഹാള്‍ വ്യക്തമാക്കി. വീട് ഒഴിഞ്ഞു കൊടുക്കാന്‍ ചില ധനകാര്യ സ്ഥാപനങ്ങള്‍ പണം വാഗ്ദാനം ചെയ്യുന്നതായും ഹാള്‍ ആരോപിച്ചു. 

വീട്ടു സാധനങ്ങള്‍ മാറ്റുന്നതിനും മറ്റുമുള്ള ചെലവുകള്‍ വഹിക്കാമെന്നാണ് വാഗ്ദാനം. ബാങ്കിന്റെ ഭീഷണിക്ക് വഴങ്ങി പ്രോപ്പര്‍ട്ടി സറണ്ടര്‍ ചെയ്യുന്നത് അബദ്ധമാകുമെന്ന് ഹാള്‍ മുന്നറിയിപ്പ് നല്‍കി. ബാങ്കിന്റെ ഭാഗത്ത് നിന്ന് എന്തൊക്കെ ഭീഷണി ഉണ്ടായാലും പ്രോപ്പര്‍ട്ടികള്‍ സറണ്ടര്‍ ചെയ്യുന്നതിന് മാത്രം അനുവദിക്കരുതെന്നും ഹാള്‍ അഭ്യര്‍ത്ഥിച്ചു. 

Scroll To Top