Wednesday December 07, 2016
Latest Updates

മോര്‍ട്ട്‌ഗേജ് അടയ്ക്കാത്ത വീട്ടുടമകളുടെ എണ്ണം കൂടുന്നു,ബാങ്കുകള്‍ ആശങ്കയില്‍ 

മോര്‍ട്ട്‌ഗേജ് അടയ്ക്കാത്ത വീട്ടുടമകളുടെ എണ്ണം കൂടുന്നു,ബാങ്കുകള്‍ ആശങ്കയില്‍ 

ഡബ്ലിന്‍ :ദീര്‍ഘനാളായി മോര്‍ട്ട്‌ഗേജ് അടയ്ക്കാത്ത വീട്ടുമകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിലധികമായി മോര്‍ട്ട്‌ഗേജ് അടയ്ക്കാത്ത 38,000 ത്തില്‍ അധികം വീട്ടുടമകളാണ് ജൂണ്‍ വരെയുള്ളത്. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ആയിരത്തിലധികം പേരുടെ വര്‍ധനവാണ് കാണിച്ചിരിക്കുന്നത്. ദീര്‍ഘകാല കുടിശ്ശിക അടയ്ക്കുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ റിസ്‌ക്കുള്ള കാര്യമായി മാറിയിരിക്കുകയാണ്. 

അടുത്ത കാലങ്ങളിലായിട്ടാണ് ദീര്‍ഘകാല കുടിശ്ശികക്കാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ കണക്ക് പ്രകാരം 98,000 മോര്‍ട്ടഗേജ് അക്കൗണ്ടുകളാണ് കഴിഞ്ഞ മൂന്ന് മാസത്തെ കുടിശ്ശികകാരായി ഉള്ളത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലപരിധിയുമായി താരതമ്യം ചെയ്യുമ്പോള്‍ 1,26,000 അക്കൗണ്ടുകളില്‍ നിന്ന് കുറവ് സംഭവിച്ചതായി കാണാന്‍ കഴിയും.
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മോര്‍ട്ട്‌ഗേജ് അടയ്ക്കാത്തവരുടെ എണ്ണത്തിനു തുല്യമായ വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നുമാണ് ബാങ്കിംഗ് മേഖലയിലെ വിദഗ്ദര്‍ പറയുന്നത്

Scroll To Top