Friday December 02, 2016
Latest Updates

മോന്‍സ് ജോസഫിന്റെ മകന്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു.

മോന്‍സ് ജോസഫിന്റെ മകന്‍   കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു.

കോട്ടയം: മുന്‍ മന്ത്രിയും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫിന്റെ മകന്‍ ഇമ്മാനുവേല്‍ (11) കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു.

monsഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഇമ്മാനുവല്‍ തിങ്കളാഴ്ചത്തെ പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിക്കെ ഇടവേളയില്‍ മുറിക്കുള്ളില്‍ കളിക്കുകയായിരുന്നു.

രാവിലെ പള്ളിയില്‍ പോയി വന്നശേഷം മുറിയില്‍ കയറിയ ഇമ്മാനുവല്‍ പുറത്തുവരാതായതിനെ തുടര്‍ന്ന് മുറി തുറന്നു നോക്കിയപ്പോള്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കാണുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുട്ടുചിറ മിഷന്‍ ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധി രാഷ്ട്രീയ നേതാക്കളും നാട്ടുകാരും അന്ത്യോപചാരമര്‍പ്പിച്ചു.

Scroll To Top