Saturday December 03, 2016
Latest Updates

മോദിയുടെ കശ്മീര്‍ സന്ദര്‍ശനം രാഷ്ട്രീയ നാടകമാണെന്ന് കോണ്‍ഗ്രസ്സ്

മോദിയുടെ കശ്മീര്‍ സന്ദര്‍ശനം രാഷ്ട്രീയ നാടകമാണെന്ന് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: കശ്മീര്‍ പ്രളയ ബാധിതര്‍ക്കൊപ്പമുള്ള നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം രാഷ്ട്രീയ നാടകമാണെന്ന് കോണ്‍ഗ്രസ്സ്. പുനര്‍നിര്‍മ്മാണത്തിനായി മോദി പ്രഖ്യാപിച്ച 745 കോടി അപര്യാപ്തമാണെന്നും കോണ്‍ഗ്രസ്സ് വിമര്‍ശിച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള മോദിയുടെ തന്ത്രമാണ് കശ്മീര്‍ സന്ദര്‍ശനത്തിലൂടെ നടന്നത്. പ്രളയബാധിതരെ ആശ്വസിപ്പിക്കാനാണ് മോദി കശ്മീര്‍ സന്ദര്‍ശിച്ചതെന്ന് തോനുന്നില്ല. ഇത് രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്ന് എന്‍.സി.പി നേതാവ് മജിത് മേനോന്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങള്‍ ബി.ജെ.പി തള്ളി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രളയ ബാധിതര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയതെന്ന് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു

ഇതിനിടെ സിയാച്ചിനിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ സൈന്യത്തിന്റെ മനോവീര്യം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം നടത്തി. ഇന്നലെ രാവിലെയാണ് ഇന്ത്യപാകിസ്താന്‍ നിയന്ത്രണ രേഖ അവസാനിക്കുന്ന, ലോകത്തെ ഏറ്റവും ഉയരവും തണുപ്പും കൂടിയ യുദ്ധക്കളത്തിലെത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 20000 അടി ഉയരത്തിലാണ് സിയാച്ചിന്‍ ഗ്ലേസിയര്‍ സ്ഥിതി ചെയ്യുന്നത്.

ഇന്ത്യ മുഴുവന്‍ നിങ്ങള്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്നുണ്ടെന്ന് സൈനികരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. നിങ്ങള്‍ ഉണര്‍ന്നിരിക്കുന്നതു കൊണ്ടാണ് രാജ്യം സമാധാനമായി ഉറങ്ങുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി സിയാച്ചിന്‍ സന്ദര്‍ശിക്കുന്നത്

Scroll To Top