Monday December 05, 2016
Latest Updates

മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ നികുതി അടയ്‌ക്കേണ്ട വരുമാനത്തിന്റെ പരിധി ഉയര്‍ത്തിയേക്കും

മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ നികുതി അടയ്‌ക്കേണ്ട വരുമാനത്തിന്റെ പരിധി ഉയര്‍ത്തിയേക്കും

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ നികുതി സ്ലാബ് പുതുക്കി നിശ്ചയിക്കുമെന്ന് റിപ്പോര്‍ട്ട്. നികുതി വിധേയമായ വരുമാനത്തിന്റെ പരിധി ഉയര്‍ത്തിയേക്കും. അടുത്ത മാസമാണ് നരേന്ദ്ര മോഡി ഗവണ്‍മെന്റിന്റെ ആദ്യ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നത്. നിലവില്‍ രണ്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ മുതല്‍ ഇന്‍കം ടാക്‌സ് അടയ്‌ക്കേണ്ടതാണ്.

രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതിയും 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയ്ക്ക് വരുമാനമുള്ളവര്‍ക്ക് 20 ശതമാനം നികുതിയും 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനവുമാണ് വരുമാന നികുതി. എന്നാല്‍ ഈ ബജറ്റില്‍ നികുതി അടയ്‌ക്കേണ്ട കുറഞ്ഞ വരുമാനം മൂന്ന് ലക്ഷമായി ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.

Scroll To Top