Tuesday December 06, 2016
Latest Updates

മോഡി വന്നാല്‍ രാജ്യം വിടുമെന്ന് പ്രസ്താവിച്ച യുആര്‍ അനന്തമൂര്‍ത്തിക്ക് നമോ ഫാന്‍സ് ടിക്കറ്റ് ബുക്ക് ചെയ്തു

മോഡി വന്നാല്‍ രാജ്യം വിടുമെന്ന് പ്രസ്താവിച്ച യുആര്‍ അനന്തമൂര്‍ത്തിക്ക് നമോ ഫാന്‍സ് ടിക്കറ്റ് ബുക്ക് ചെയ്തു

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി ഭരണത്തില്‍ വന്നാല്‍ ഇന്ത്യ വിടുമെന്ന് പ്രഖ്യാപിച്ച സാഹിത്യകാരാന്‍ യുആര്‍ അനന്ത മൂര്‍ത്തിക്ക് മോഡി ആരാധകര്‍ പാകിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. ഇന്ത്യയില്‍ നിന്ന് ശ്രീലങ്ക വഴി പാകിസ്ഥാനിലെ കറാച്ചിയിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുനത്. മാംഗളൂരിലെ മോഡി ആരാധകരുടെ സംഘടനയായ ‘നമോ ബ്രിഗേഡ് യൂണിറ്റ്’ ആണ് മുതിര്‍ന്ന എഴുത്തുകാരനും ചിന്തകനുമായ യുആര്‍ അനന്തമൂര്‍ത്തിക്ക് രാജ്യം വിടാന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.

ശ്രീലങ്കന്‍ എയര്‍ലൈന്‍സിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.  ഇന്ന് വൈകിട്ട് 3.30തിനു പുറപ്പെടുന്ന വിമാനം 5.10 ഓടെ കൊളംബോയിലും അവിടെ നിന്ന് രാത്രി ഒരു മണിക്ക് പുറപ്പെട്ട് പുലര്‍ച്ചെ 4.40തോടെ പാകിസ്താനിലെ കറാച്ചിയിലും എത്തും. ടിക്കറ്റ് കൂടാതെ മുഴുവന്‍ യാത്ര ചെലവും നമോ ബ്രിഗേഡ് വഹിക്കുമെന്ന് സംഘടന ഭാരവാഹികള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

എന്നാല്‍ നമോ ആരാധകര്‍ തനിക്ക് രാജ്യം വിടാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത വിവരം അറിഞ്ഞ അനന്തമൂര്‍ത്തി മോഡി വിരുദ്ധ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചു. വൈകാരികമായാണ് താന്‍ മോഡി വിരുദ്ധ പ്രസ്താവന നടത്തിയതെന്നും പ്രസ്താവനയില്‍ ഖേദിക്കുന്നുവെന്നും അദേഹം പറഞ്ഞു. മോദിയുടേത് പസ്യ പ്രചാരണങ്ങളുടെയും മാധ്യമ നയതന്ത്രത്തിന്റെയും വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top