Friday December 09, 2016
Latest Updates

മോഡി മുക്കുവന്‍, രാഷ്ട്രത്തലവന്‍മാരെ ഹാസ്യാത്മകമായി ചിത്രീകരിച്ച് ഓസ്‌ട്രേലിയന്‍ പത്രം

മോഡി മുക്കുവന്‍, രാഷ്ട്രത്തലവന്‍മാരെ ഹാസ്യാത്മകമായി ചിത്രീകരിച്ച് ഓസ്‌ട്രേലിയന്‍ പത്രം

ബ്രിസ്ബയന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മീന്‍ പിടുത്തക്കാരനാക്കി ചിത്രീകരിച്ച് ഓസ്‌ട്രേലിയന്‍ പത്രം. പ്രമുഖ ഓസ്‌ട്രേലിയന്‍ പത്രമായ കൊറിയര്‍ മെയ്‌ലാണ് മോഡി ഉള്‍പ്പെടെയുള്ള ജി 20 ഉച്ചകോടിക്ക് എത്തിയ രാഷ്ട്രത്തലവന്മാരെ ഒന്നാം പേജില്‍ തന്നെ ഫാന്‍സി ഡ്രസ് വേഷത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചൂണ്ടയില്‍ കുരുങ്ങിയ വലിയ മീനുമായാണ് മോഡിയുടെ നില്‍പ്പ്.

മോഡിയെ മീന്‍ പിടുത്തക്കാരനാക്കിയപ്പോള്‍ അമേരിക്കന്‍ പ്രസിഡ ബരാക് ഒബാമയെ നീന്തല്‍ വേഷത്തില്‍ നില്‍ക്കുന്ന ആളായാണ് ചിത്രീകരിച്ചിരിക്കുന്നത്. ബിയര്‍ കാര്‍ട്ടണുകളാല്‍ നിര്‍മ്മിച്ച തൊപ്പിയണണിഞ്ഞ രീതിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനെയും, നീന്താന്‍ തയ്യാറെടുത്ത് നില്ക്കുന്ന ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെയും ചിത്രത്തില്‍ കാണാം.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ സര്‍ഫിങ് ലൈഫ് ഗാര്‍ഡായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഫ്രാന്‍സിന്റെ രാഷ്ട്രത്തലവന്‍ ഫ്രാന്‍സ്വാ ഹൊളാന്റെ വൈറ്റ് വൈന്‍ കുടിക്കുന്നതായും ദക്ഷിണാഫ്രിക്കന്‍ പ്രിസിഡന്റ് ജേക്കബ് സുമ ബിയര്‍ ബോട്ടിലുമായി നില്‍ക്കുന്നതായും ഒന്നാം പേജില്‍ ചിത്രീകരിച്ചിരിക്കുന്നു.

 

Scroll To Top