Tuesday December 06, 2016
Latest Updates

മോഡി പ്രശംസ: ശശി തരൂരിന്റെ നില പരുങ്ങലില്‍

മോഡി പ്രശംസ: ശശി തരൂരിന്റെ നില പരുങ്ങലില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിക്കുന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ നില പരുങ്ങലില്‍. തരൂരിനെതിരെ കെപിസിസി നടപടി എടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മറ്റ് നേതാക്കളുമായി കൂടിയാലോചിച്ച് തരൂരിനെതിരെ നടപടി സ്വീകരിക്കും. തുടര്‍ന്ന് കെപിസിസിയുടെ നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും. തരൂരിനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ രംഗത്ത് വന്നത് അദ്ദേഹത്തിന്റെ നില കൂടുതല്‍ പരുങ്ങളിലാക്കിയിരിക്കുകയാണ്.

എംഎം ഹസന്‍, വിഎം സുധീരന്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍ തുടങ്ങി നിരവധി നേതാക്കളാണ് തരൂരിനെതിരെ രംഗത്ത് വന്നത്. തരൂരിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. അതിനിടെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ഇന്ന് തരൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ലേഖനം എഴുതിയിരുന്നു. പുരയ്ക്ക് മീതെ ചാഞ്ഞാല്‍ പൊന്‍മരവും എന്ന തലക്കെട്ടില്‍ വീക്ഷണം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉള്ളത്. സ്വന്തം കിടക്കറയില്‍ ഇരുന്നു ജാരനെ കണ്ണെറിയരുതെന്നു ലേഖനം തരൂരിനെ ഓര്‍മ്മിപ്പിക്കുന്നു.

മോഡിയുടെ ക്ലീന്‍ ഇന്ത്യ ചലഞ്ച് മോഡി ഏറ്റെടുത്തതാണ് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. മോഡിയുടെ പ്രചാരകനായി തരൂര്‍ തരംതാഴുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം. തരൂര്‍ ബിജെപിയിലേക്ക് പോയേക്കുമെന്നും ഒരു വിഭാഗം ഒരു വിഭാഗം നേതാക്കള്‍ വിശ്വസിക്കുന്നു.

Scroll To Top