Friday December 09, 2016
Latest Updates

മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുമായുള്ള ബന്ധം വഷളാകുമെന്ന് പാക്കിസ്ഥാന്‍

മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുമായുള്ള ബന്ധം വഷളാകുമെന്ന് പാക്കിസ്ഥാന്‍

ഇസ്‌ളാമാബാദ്: നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാകുമെന്ന് പാക്കിസ്ഥാന്‍. പാക് അഭ്യന്തരമന്ത്രി നിസാര്‍ അലി ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മോഡിയുടെ പ്രസ്താവനകള്‍ പ്രകോപനപരമാണെന്നും പാക് ആഭ്യന്തര മന്ത്രി പറഞ്ഞു. മോഡിയുടെ പ്രസ്താവനകള്‍ പാകിസ്ഥാനോടുള്ള ശത്രുത വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്ത്.

മോഡിയുടെ ഇത്തരം പ്രസ്താവനകളില്‍ ഭയക്കുന്ന രാജ്യമല്ല പാകിസ്ഥാന്‍ എന്നും അദ്ദേഹം വ്യക്തമാക്കി. അധോലോകനായകന്‍ ദാവൂദിനെപ്പറ്റിയുള്ള മോഡിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു പാക് ആഭ്യന്തരമന്ത്രിയുടെ മോഡി വിമര്‍ശനം. ദാവൂദ് എവിടെയാണുള്ളതെന്ന് ആദ്യം മോഡി തിരിച്ചറിയണമെന്ന് നിസാര്‍ അലി ഖാന്‍ ആവശ്യപ്പെട്ടു. താന്‍ അധികാരത്തിലെത്തിയാല്‍ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിനെ പുറത്തു കൊണ്ടുവരുമെന്ന മോഡിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

Scroll To Top