Friday December 09, 2016
Latest Updates

മോഡി തിരുവനന്തപുരത്തു നിന്നും മത്സരിക്കുമെന്ന റിപ്പോര്‍ട്ട് ചില മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടി ;കാഞ്ഞിരപ്പള്ളി ബിഷപ്പിനെയും കാണില്ല

മോഡി തിരുവനന്തപുരത്തു നിന്നും മത്സരിക്കുമെന്ന റിപ്പോര്‍ട്ട് ചില മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടി ;കാഞ്ഞിരപ്പള്ളി ബിഷപ്പിനെയും കാണില്ല

തിരുവനന്തപുരം : ഇത്തവണ നരേന്ദ്ര മോഡിയുടെ കേരളത്തിലേക്കുള്ള യാത്രയ്ക്ക് പകിട്ട് കൂടുതലാണ് .ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി കൂടിയായ നരേന്ദ്രമോഡി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍നിന്നു ജനവിധി തേടാന്‍ സാധ്യതയുണ്ടെന്നാണ് കേരളത്തിലെ ചില ചില മാധ്യമങ്ങള്‍ പടച്ചു വിട്ടിരിക്കുന്ന റിപ്പോര്‍ട്ട് കേരളത്തിലെ ബി ജെ പി നേതാക്കള്‍ മോഡിയെ മത്സരിക്കാന്‍ രഹസ്യമായി ക്ഷണിച്ചു കഴിഞ്ഞുവത്രേ . പ്രധാനമന്ത്രി സാധ്യത മോഡിക്കു വിജയമുറപ്പിക്കുന്നതിനൊപ്പം കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും ചെയ്യാമെന്ന വിലയിരുത്തലാണ് ബി.ജെ.പി. നേതൃത്വത്തിന്റെ അപ്രതീക്ഷിതനീക്കത്തിനു പിന്നില്‍ എന്നാണു വാര്‍ത്തകളുടെ ധ്വനി .

പക്ഷേ ഇത്തരം വാര്‍ത്തകളെ ബി ജെ പി പ്രവര്‍ത്തകര്‍ പോലും വിശ്വാസത്തിലെടുക്കുന്നില്ലെന്നതാണ് വാസ്തവം .ദക്ഷിണേന്ത്യയില്‍ നിന്നും മോഡി മത്സരിക്കുന്നുവെങ്കില്‍ അത് കര്‍ണ്ണാടകത്തില്‍ നിന്നായിരിക്കും എന്നാണു പ്രവര്‍ത്തകര്‍ കരുതുന്നത്

ഗുജറാത്തിനു പുറത്തു ഉത്തര്‍പ്രദേശിലെ വാരാണസിയിലുംബാംഗ്ലൂര്‍ നഗരാതിര്‍ത്തിയിലും മോഡി മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് .കേരളത്തില്‍ മത്സരിച്ചു തോറ്റു പോയെങ്കില്‍ ബി ജെ പി മൊത്തത്തില്‍ ജയിച്ചാലും മോഡിയെ തഴയാന്‍ അതൊരു കാരണമാവും .

മോഡിയെ നേരിട്ട് രംഗത്തിറക്കിയാല്‍ എന്‍ എസ് എസിന്റെയും ,എസ് എന്‍ ഡി പി യുടെയും പിന്തുണ നേടിയെടുക്കാമെന്നു ബി ജെ പി കരുതുന്നു .തന്ത്ര ശാലിയായ മോഡിയാവട്ടെ കേരളത്തിലെ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം പരമാവധി കുറയ്ക്കാനുള്ള അടവുകള്‍ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടത്രേ ..

അടുത്തിടെ മോഡി കേരളത്തോടു കാട്ടുന്ന പ്രത്യേക മമത ഏവരാലും ശ്രദ്ധിക്കപ്പെടുന്നുണ്ട് . ശ്രീനാരായണ ധര്‍മ്മമീമാംസ പരിഷത്ത് കനകജൂബിലി ആഘോഷസമാപനത്തിന്റെ ഉദ്ഘാടനത്തിന് നരേന്ദ്രമോഡി ശിവഗിരിയിലെത്തിയത് ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വന്‍ജനക്കൂട്ടമാണ് അവിടെയും വിമാനത്താവളത്തിലും മോഡിയെ കാണാനെത്തിയത്. മലയാളികള്‍ക്ക് മോഡി ഓണാശംസകള്‍ നല്‍കിയതും മലയാളത്തിലാണ്.

നാളെ കൊല്ലത്തു നടക്കുന്ന മാതാ അമൃതാനന്ദമയിയുടെ 60ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മോഡി ഇന്നു കേരളത്തിലെത്തും. പത്മനാഭസ്വാമി ക്ഷേത്രസന്ദര്‍ശനം, കവടിയാര്‍ കൊട്ടാരസന്ദര്‍ശനം എന്നിവയാണ് പാര്‍ട്ടി യോഗങ്ങള്‍ക്കു പുറമേയുള്ള മോഡിയുടെ മറ്റു പരിപാടികള്‍.

െ്രെകസ്തവ സഭാ നേതാക്കളെയും കാഞ്ഞിരപ്പള്ളി ബിഷപ്പിനെയും മോഡി കാണുമെന്നു ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു .കാഞ്ഞിരപ്പള്ളി ബിഷപ്പിനെ ഇത്തവണ മോഡി കാണുന്നില്ലെന്ന് ഉറപ്പായിട്ടുണ്ട് .ചില മാധ്യമങ്ങള്‍ പ്രത്യേക ശ്രദ്ധനേടാന്‍ ചമച്ചു വിടുന്ന വാര്‍ത്തകളാണ് ഇവയെന്നത് സ്പഷ്ട്ടമാണ്

Scroll To Top