Monday December 05, 2016
Latest Updates

മോഡിയെ പിന്തുണച്ച് സല്‍മാന്‍ ഖാന്‍, താരപ്രഭയില്‍ വോട്ട് മറിയുമെന്ന പ്രതീക്ഷയില്‍ ബി ജെ പി

മോഡിയെ പിന്തുണച്ച് സല്‍മാന്‍ ഖാന്‍, താരപ്രഭയില്‍ വോട്ട് മറിയുമെന്ന പ്രതീക്ഷയില്‍ ബി ജെ പി

അഹമ്മദാബാദ്: ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് പൂര്‍ണ പിന്തുണയുമായി ബോളി വുഡിലെ മിന്നും താരം സല്‍മാന്‍ഖാന്‍ രംഗത്ത്. മോഡിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബി ജെ പിയില്‍ നിന്നു തന്നെ അപസ്വരങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സൂപ്പര്‍ താരത്തിന്റെ പിന്തുണ ഏറെ കൌതുകകരമായി. ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങളാണ് തന്നെ മോഡി അനുകൂലി ആക്കിയതെന്നാണ് ഖാന്‍ പറയുന്നത്.
ഏറ്റവും മികച്ച വ്യക്തിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആകേണ്ടത്. മോഡി നല്ല വ്യക്തിയാണ്. ഇനി പ്രധാനമന്ത്രിയാകേണ്ടത് ആരാണെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. മോഡിക്ക് അര്‍ഹിച്ചത് തിരഞ്ഞെടുപ്പില്‍ ലഭിക്കും. ഗുജറാത്തിലെ ജനങ്ങള്‍ വീണ്ടും വികസനത്തിനായി മോഡിക്ക് പിന്തുണ നല്‍കും, മോഡിയുമായി സ്വകാര്യ സംഭാഷണം നടത്തിയ ശേഷം ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതോടെ ബോളിവുഡ് താരത്തിന്റെ ക്രെഡിറ്റില്‍ ഗണ്യമായി തങ്ങള്‍ക്കനുകൂലമായി വോട്ട് മറിയുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി നേതൃത്വം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിരുദ്ധനായി വിലയിരുത്തപ്പെടുന്ന മോഡിയുടെ മോശം ഇമേജ് തിരുത്തപ്പെടാന്‍ ഖാന്റെ രംഗപ്രവേശം കൊണ്ട് സാധിക്കുമെന്ന് നേതൃത്വം വിലയിരുത്തുന്നു. മോഡിയെ എതിര്‍ത്ത് രാഷ്ട്രീയേതര രംഗങ്ങളില്‍നിന്നും പ്രമുഖര്‍ ഈയിടെയായി പരസ്യമായി രംഗത്തെത്തിയിരുന്നു.

Scroll To Top