Thursday December 08, 2016
Latest Updates

മോഡിയെന്ന് കേട്ടാല്‍ ഉടന്‍ അടി !

മോഡിയെന്ന് കേട്ടാല്‍ ഉടന്‍ അടി !

ന്യൂഡല്‍ഹി: ‘നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നതിനോട് താങ്കളുടെ അഭിപ്രായമെന്താണ്?’സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഏത് പത്രക്കാരനും അത്യവശ്യം പബ്ലിക് ഫിഗറായ ആരെ കണ്ടാലും ചോദിക്കുന്ന സ്വാഭാവിക ചോദ്യം
. പക്ഷേ അതിന് മറുപടിയായി കരണത്തൊരടി കിട്ടിയാലോ? അതിത്തിലിത്തിരി അസ്വാഭാവികതയില്ലേ. എന്നാല്‍ ന്യൂഡല്‍ഹിയിലെ പത്രപ്രവര്‍ത്തകന് ശരിക്കും ഈ അനുഭവമുണ്ടായി.
ശങ്കരാചാര്യ സ്വാമി ശ്രീ സ്വരൂപാനന്ദ സരസ്വതിയാണ് ഈ പ്രത്യേക തരം പ്രതികരണ രീതി സ്വീകരിച്ചത്. മോഡിയുടെ പേര് കേട്ട് സ്വാമി പ്രോകോപിതനാകാനുള്ള കാരണം രാഷ്ട്രീയമാണെന്നാണ് സൂചന. എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചോദിക്കരുതെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും വീണ്ടും ചോദ്യം ചോദിച്ചതിനാലാണ് പ്രകോപിതനായതെന്നാണ് സ്വാമിയുടെ പ്രതികരണം. പക്ഷേ അനുകൂലിച്ചും പ്രതികൂലിച്ചും മോഡിയെ ചര്‍ച്ചാ വിഷയമാക്കി അദ്ദേഹത്തിന് പ്രചാരം കൊടുക്കുന്ന മാധ്യമ രീതിയെ അദ്ദേഹം വിമര്‍ശിച്ചു.
അതേ സമയം സ്വാമി അടിയുറച്ച കോണ്‍ഗ്രസുകാരനാണെന്നും മുമ്പും മോഡി വിരോധം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഒരു വിഭാഗം പറയുന്നുണ്ട്. ഏതായാലും സ്വാമിയുടെ ആത്മീയ പരിവേശം മാനിച്ച് തല്‍ക്കാലം സംഗതി പ്രശ്‌നമാക്കേണ്ടെന്നാണ് പത്രപ്രവര്‍ത്തകന്റെ തീരുമാനം.

Scroll To Top